Daivathin Paithale Kleshikka - ദൈവത്തിൻ പൈതലെ ക്ളേശിക്ക വേണ്ട നീ

- Malayalam Lyrics
- English Lyrics
1 ദൈവത്തിൻ പൈതലേ നിന്റെ
ജീവിതകാലം അതിൽ
ഓരോരോ ഭാരങ്ങളാലെ
പാരം വലഞ്ഞീടുമ്പോൾ
ചിന്താകുലങ്ങൾ ചിന്താകുലങ്ങളെല്ലാം
ഇട്ടുകൊൾ യേശുമേൽ-
നിൻ പേർക്കായ് കരുതുന്നുണ്ടവൻ
2 ലോകത്തിൻ ചിന്തകളാലും
രോഗപീഡകളാലും
മറ്റു പ്രയാസങ്ങളാലും
മറ്റും തളർന്നീടുമ്പോൾ;- ചിന്താ...
3 കർത്താവിന്നിഷ്ടമാം വണ്ണം
നിത്യം ജീവിച്ചീടുവാൻ
നിൻ പ്രയത്നങ്ങൾ എപ്പോഴും
നിഷ്ഫലമായ്വരുമ്പോൾ;- ചിന്താ...
4 ദൈവം നിന്നെ നടത്തുന്ന
നിൻ വഴിയിൽ മുഴുവൻ
അന്ധകാരം വരുമ്പോഴും
അന്തരംഗത്തിലെ നിൻ;- ചിന്താ...
5 നിന്നുടെ പേർക്കിഹ ലോകെ
വന്നു മരിച്ചവനാം
യേശുവിൻ വാക്കുകളെ നീ
വിശ്വസിച്ചു സതതം;- ചിന്താ...
1 Daivathin Paithale Ninte
Jeevitha Kaalam Athil
Ororo Bharangkalale
Param Valanjedumpol
Chinthakulangkal Chinthakulangkal Ellaam
Ittukol Yeshumel
Ninperkkay Karuthunnundavan
2 Lokathin Chinthakalalum
Roga Peedakalaalum
Mattu Prayasangkalalum
Muttum Thalarnnidumbol
3 Karthavin Nishtamaam Vannam
Nithyam Jeevicheduvan
Nin Prayathnangal Eppozhum
Nishbhalamayi Varumpol
4 Daivam Ninne Nadathunna
Nin Vazhiyil Muzhuvan
Andhakaaram Varumpozhum
Antharangathile Nin
5 Ninnude Perkkihaloke
Vannu Marichavanaam
Yesuvin Vakkukale Nee
Visvasichu Sathatham
Daivathin Paithale Kleshikka - ദൈവത്തിൻ പൈതലെ ക്ളേശിക്ക വേണ്ട നീ
Reviewed by Christking
on
April 02, 2020
Rating:

No comments: