Prathyasayoditha - Diya Mary Alex | Muttom Geevarghese - Christking - Lyrics

    Prathyasayoditha - Diya Mary Alex | Muttom Geevarghese


    പ്രത്യാശയോടിതാ ഭക്തരങ്ങുണരുന്നേ
    വന്നുദിക്കും പൊന്നുഷസ്സേ ഓർക്കുന്തോറും രമ്യം

    1 ലക്ഷ്യമെങ്ങും കാണുന്നല്ലോ കർത്തൻ തൻ വരവിൽ
    നിത്യമായ രക്ഷയെ താൻ പക്ഷമായ് നല്കീടും
    ലക്ഷത്തിൽ സുന്ദരൻ അക്ഷയനാം രക്ഷകൻ
    എത്രയും ക്ഷണത്തിൽ നമ്മെ അക്ഷയരാക്കീടും;- പ്രത്യാ...

    2 രാജനേശു വന്നീടും നീ ഒരുങ്ങീട്ടുണ്ടോ-
    നാളുതോറും നീ അവന്‍റെ സാക്ഷിയാകുന്നുണ്ടോ
    മൽപ്രിയ സോദരാ നിനക്കുവേണ്ടി താൻ സഹിച്ച
    കഷ്ടതയിൻ പങ്ക് ഇന്നു നീ വഹിക്കുന്നുണ്ടോ;- പ്രത്യാ...

    3 എണ്ണയുണ്ടോ നിൻ വിളക്കിൽ നീ ഒരുങ്ങീട്ടുണ്ടോ
    നിർമ്മലമാം നീതിവസ്ത്രം നീ ധരിച്ചിട്ടുണ്ടോ?
    സ്നേഹത്തിന്നാഴവും നീളമതിൻ വീതിയും
    ത്യാഗവും സമ്പൂർണ്ണതയും നീ ഗ്രഹിച്ചിട്ടുണ്ടോ;- പ്രത്യാ...

    4 പാരിലാരും പാടിടാത്ത പാട്ടു നമ്മൾ പാടും
    പാരിലാരും ചൂടിടാത്ത വാടാമുടി ചൂടും
    ജീവന്‍റെ നാഥനായ് ത്യാഗം സഹിച്ച നാം
    സ്നേഹമണവാളനോടു സീയോൻപുരെ വാഴും;- പ്രത്യാ...

    English


    Prathyasayoditha - Diya Mary Alex | Muttom Geevarghese Prathyasayoditha - Diya Mary Alex | Muttom Geevarghese Reviewed by Christking on July 16, 2021 Rating: 5

    No comments:

    Powered by Blogger.