Aanandam Undeni - ആനന്ദമുണ്ടെനി
- Malayalam Lyrics
- English Lyrics
ആനന്ദമുണ്ടെനി-ക്കാനന്ദമുണ്ടെനി-
ക്കേശു മഹാ രാജ സന്നിധിയിൽ
1 ലോകം എനിക്കൊരു ശാശ്വതമല്ലെന്നെൻ
സ്നേഹം നിറഞ്ഞേശു ചൊല്ലീട്ടുണ്ട്
സ്വർലോക നാട്ടുകാർക്കിക്ഷിതിയിൽ പല
കഷ്ടസങ്കടങ്ങൾ വന്നീടുന്നു
2 കർത്താവേ! നീയെന്റെ സങ്കേതമാകയാൽ
ഉള്ളിൽ മന:ക്ളേശം ലേശമില്ല
വിശ്വാസക്കപ്പലിൽ സ്വർപ്പുരം ചേരുവാൻ
ചുക്കാൻ പിടിക്കണേ പൊന്നു നാഥാ
3 എന്നാത്മാവേ നിന്നിൽ ചാഞ്ചല്യമെന്തിഹെ
ബാഖായിൻ താഴ്‌വരയത്രേയിതു
സീയോൻപുരി തന്നിൽ വേഗം നമുക്കെത്തീ-
ട്ടാനന്ദക്കണ്ണുനീർ വീഴ്ത്തിടാമേ
4 കൂടാരവാസികളാകും നമുക്കിങ്ങു
വീടന്നൊ നാടെന്നൊ ചൊൽവാനെന്ത്?
കൈകളാൽ തീർക്കാത്ത വീടൊന്നു താതൻ താൻ
മീതെ നമുക്കായി വച്ചിട്ടുണ്ട്
5 ഭാരം പ്രയാസങ്ങളേറും വനദേശത്താ
കുലം ആത്മാവിൽ വന്നീടുകിൽ
പാരം കരുണയുള്ളീശൻ നമുക്കായിട്ടേറ്റം
കൃപ നൽകി പാലിച്ചിടും
6 കർത്താവേ നീ വേഗം വന്നീടണേ ഞങ്ങൾ-
ക്കോർത്താലി ക്ഷോണിയിൽ മഹാദു:ഖം
എന്നാലും നിൻമുഖ ശോഭയതിൻമൂലം
സന്തോഷ കാന്തി പൂണ്ടാനന്ദിക്കും
Aanandam Undeni-kkaanandam Undeni-
Kkeshu Mahaa Raaja Sannidhiyil
1 Loakam Enikkoru Shashvathamallen
Sneham Niranjeshu Cholleettunde
Svarloka Nattukar Kkikshithiyil Pala
Kashta Sangkadangal Vanneedunnu
2 Karthave Neeyente Sangketham Aakayal
Ullil Manaklesham Leshamilla
Vishvasa Kkappalil Svarppuram Cheruvan
Chukkan Pidikkane Ponnu Naatha
3 Ennaathmave Ninnil Chanjchalyam Enthihe
Baakhayin Thazhvara Yathreyithu
Seeyon Puri Thannil Vegam Namukkethi-
Ttaananda Kkaneer Veezhthidame
4 Kudaara Vasikalaum Namukkingu
Veedenno Naadenno Cholvanethe
Kaikalal Therkkatha Vedonnu Thathan Thaan
Meethe Namukkai Vechettunde
5 Bharam Prayasangalerum Vanadeshtha
Kulam Aathamaavil Vannedukil
Paaram Karunaulleshan Namukkayttettam
Krupa Nalki Palichidum
6 Karthave Nee Vegam Vanneedane Njangal
Kkorthalee Kshoniyil Maha Dukham
Ennalum Nin Mukha Shobhayathin Moolam
Santhosha Kaanthi Pundaanandikkum
Aanandam Undeni - ആനന്ദമുണ്ടെനി
Reviewed by Christking
on
March 10, 2020
Rating:
No comments: