Aanikaletta Panikalae - ആണികളേറ്റ പാണികളാലെ
- Malayalam Lyrics
- English Lyrics
ആണികളേറ്റ പാണികളാലെ
അനുദിനമവനെന്നെ നടത്തിടുന്നു
1 ജീവിതഭാരചുമടുകളാകെ
അവൻ ചുമന്നെന്നെ പുലർത്തിടുന്നു
ആകയാലാകുലം ഇന്നെനിക്കില്ല
ആനന്ദമായൊരു ജീവിതമാം
2 അറിഞ്ഞവനെന്നെ കരുതിടുമെന്നും
അരുമയിൽ കാത്തിടും ചിറകടിയിൽ
പാരിലെൻ ജീവിത യാത്രയിലെന്നെ
പിരിയാതെ കൂടെ വരുന്നവനാം
3 ഏതൊരു നാളും യേശു എന്നിടയൻ
എനിക്കൊരു കുറവും വരികയില്ല
അനുഗ്രഹമാണെന്റെ ജീവിതമിന്ന്
അനുഭവിച്ചറിയുന്നു ഞാനവനെ
4 ഉലകിലെല്ലാരും പ്രതികൂലമായാലും
ഉലയുകയില്ല ഞാൻ പതറുകയില്ല
ഉയിരുള്ള നാളെല്ലാം ഞാനവന്നായി
ഉണർന്നു വിശ്വാസത്തിൻ വേല ചെയ്യും
Aanikaletta Panikalae
Anudinam Avanenne Nadathidunu
1 Jeevitha Bhara Chumadukalake
Avan Chumannene Pularthidunnu
Aakayalakula-minnenikilla
Aanandamayouru Jeevithamam
2 Arinjavanenne Karuthidumennum
Arumail Kathidum Chirakadiyil
Paarilen Jeevitha Yathra’yilenne
Piriyathe Kude Varunnavanam
3 Eethorunalum Yeshu Ennidayan
Enikkoru Kuravum Varikayilla
Anugraha Manente Jeevithaminnu
Anubavi Chariunnu Njaan Avane
4 Ulaki-lellarum Prathikula-mayalum
Ulaukayilla Njaan Patharukilla
Uyirulla Nalellam Njanavanayi
Unarnnu Vishvasathil Vela Cheyuum
Aanikaletta Panikalae - ആണികളേറ്റ പാണികളാലെ
Reviewed by Christking
on
March 10, 2020
Rating:
No comments: