Aashvasame Enikkere Thingeedunnu - ആശ്വാസമേ എനിക്കേറെ തിങ്ങീടുന്നു - Christking - Lyrics

Aashvasame Enikkere Thingeedunnu - ആശ്വാസമേ എനിക്കേറെ തിങ്ങീടുന്നു


1 ആശ്വാസമേ എനിക്കേറെ തിങ്ങിടുന്നു
വിശ്വാസക്കണ്ണാൽ ഞാൻ നോക്കിടുമ്പോൾ
സ്നേഹമേറിടുമെൻ രക്ഷകൻ സന്നിധൗ
ആനന്ദക്കൂട്ടരെ കാണുന്നല്ലോ

2 ആമോദത്താൽ തിങ്ങി ആശ്ചര്യമോടവർ
ചുറ്റും നിന്നും സ്തുതി ചെയ്തിടുന്നു
തങ്കത്തിരുമുഖം കാണ്മാൻ കൊതിച്ചവർ
ഉല്ലാസമോടിതാ നോക്കിടുന്നു

3 തന്മക്കളിൻ കണ്ണുനീരെല്ലാം താതൻ താൻ
എന്നേക്കുമായിത്തുടച്ചിതല്ലോ
പൊൻ വീണകൾ ധരിച്ചാമോദപൂർണ്ണരായ്
കർത്താവിനെ സ്തുതി ചെയ്യുന്നവർ

4 കുഞ്ഞാടിന്റെ രക്തം തന്നിൽ തങ്ങൾ അങ്കി
നന്നായ് വെളുപ്പിച്ചു കൂട്ടരവർ
പൂർണ്ണവിശുദ്ധരായ് തീർന്നവർ യേശുവിൻ
തങ്കരുധിരത്തിൻ ശക്തിയാലെ

5 തങ്കക്കിരീടങ്ങൾ തങ്ങൾ ശിരസ്സിൻമേൽ
വെൺനിലയങ്കി ധരിച്ചോരവർ
കൈയിൽ കുരുത്തോല എന്തീട്ടവർ സ്തുതി
പാടീട്ടാനന്ദമോടാർത്തിടുന്നു

6 ചേർന്നിടുമേ വേഗം ഞാനുമക്കൂട്ടത്തിൽ
ശുദ്ധരോടൊന്നിച്ചങ്ങാനന്ദിപ്പാൻ
ലോകം വേണ്ടാ എനിക്കൊന്നും വേണ്ടാ എന്റെ
നാഥന്റെ സന്നിധൗ ചേർന്നാൽ മതി

7 കർത്താവേ വിശ്വാസപ്പോരിൽ തോൽക്കാതെന്നെ
അവസനാത്തോളം നീ നിർത്തേണമേ
ആകാശമേഘത്തിൽ കാഹള നാദത്തിൽ
അടിയനും നിൻ മുന്നിൽ കാണേണമേ


1 Aashvasame Enikkere Thingeedunnu
Vishvasakkannal Njaan Nokkidumpol
Snehameredumen Rakshakan Sannidhau
Aanandakoottare Kanunnallo

2 Aamodhathal Thingi Aacharyamodavar
Chuttum Ninnu Sthuthi Cheithedunnu
Thanka’thiru’mugam Kanman Kothichavar
Ullasamoditha Nokkidunnu

3 Than Makkalin Kannu’neerellam Thathen Than
Ennekumai Thudachathallo
Pon’veenakal Dharichamoda Purnnarai
Karthavine Sthuthi Cheyunnavar

4 Kunjattinte Rektham Thannil Thangalanki
Nannai Veluppicha Kuttarivar
Purnna Vishudarai Thernnavar Yeshuvin
Thanka Ruthirathin Shakthiyale

5 Thanka Kireedangal Thangal Shirassinmel
Ven’nila’yanki Dharichorivar
Kaiyil Kuruthola Eendhettavar Sthuthi
Padett’aanandhamoda’artheedunnu

6 Chernnedume Vegam Njanumakuttathil
Shudharod’onnich’anganandhippan
Lokam Venda Enikonnum Venda
Ente Nathante Sannidhou Chernnal Mathi

7 Karthave Vishvasapporil Tholkkathenne
Avasanatholam Nee Nirthename
Aakaashameghathil Kahala Nadathil
Adiyanum Nin Munnil Kanename



Aashvasame Enikkere Thingeedunnu - ആശ്വാസമേ എനിക്കേറെ തിങ്ങീടുന്നു Aashvasame Enikkere Thingeedunnu - ആശ്വാസമേ എനിക്കേറെ തിങ്ങീടുന്നു Reviewed by Christking on March 18, 2020 Rating: 5

No comments:

Powered by Blogger.