Aashvasamay Enikkeshuvunde - ആശ്വാസമായ് എനിക്കേശുവുണ്ട് ആശ്രയിപ്പാൻ - Christking - Lyrics

    Aashvasamay Enikkeshuvunde - ആശ്വാസമായ് എനിക്കേശുവുണ്ട് ആശ്രയിപ്പാൻ


    ആശ്വാസമായെനിക്കേശുവുണ്ട്
    ആശ്രയിപ്പാനവൻ കൂടെയുണ്ട്
    ആകയാൽ ജീവിതഭാരമെനിക്കില്ല
    ആകുലമൊന്നുമില്ല

    1 കാൽവറി ക്രൂശിലെൻ ജീവനാഥൻ
    കാൽകരമാണി തുളച്ച നേരം
    എന്നെയാണോർത്ത തെന്നോർക്കുമ്പോഴെന്നുള്ളം
    കത്തുന്നു സ്നേഹാഗ്നിയാൽ

    2 സ്നേഹിച്ചു ജീവൻ വെടിഞ്ഞ നാഥൻ
    സ്നേഹിച്ചിടുമെന്നെ നിത്യകാലം
    തന്റെ ഹൃദയത്തിൽ വേദനയേകുന്നതൊന്നും
    ഞാൻ ചെയ്തിടുമോ?

    3 സ്വന്തജനങ്ങൾ മറന്നിടിലും
    എന്താപത്തായാലുമെന്നാളിലും
    എന്നെക്കരുതുവാൻ കൈത്താങ്ങലേകുവാൻ
    എന്നും മതിയായവൻ

    4 സർവ്വാംഗസുന്ദരൻ മാധുര്യവാൻ
    നാവില്ലെനിക്കിന്നു വർണ്ണിക്കുവാൻ
    നിത്യത പോരാ തൻ നിസ്തുല
    സ്നേഹത്തി ന്നാഴമളന്നിടുവാൻ


    Aashvasamay Enikk’eshuvundu
    Aashrayippan Avan Kudeyundu
    Aakayaal Jeevitha Bhaaram-enikkilla
    Aakulamonnumilla

    1 Kaalvary Krooshilen Jeeva Naadhan
    Kaal’karam Aanee Thulacha Neram
    Enneyaan’orthathenn’orkkumbol
    Ennullam Kathunnu Snehaagniyaal

    2 Snehichu Jeevan Vedinja Naadhan
    Snehichidum Enne Nithya Kaalam
    Thante Hrudayathil Vedanayekunna’thonnum
    Njaan Cheythidumo?

    3 Swantha Janangal Marannidilum
    Enthaapathayaalum Ennaalilum
    Enne Karuthuvaan Kaithaangalekuvaan
    Ennum Mathiyaayavan

    4 Sarvvanga-sundaran Maadhuryavaan
    Naavillenikkinnu Varnnikkuvaan
    Nithyatha Pora Than Nisthula
    Snehathinn Aazham Alanniduvaan



    Aashvasamay Enikkeshuvunde - ആശ്വാസമായ് എനിക്കേശുവുണ്ട് ആശ്രയിപ്പാൻ Aashvasamay Enikkeshuvunde - ആശ്വാസമായ് എനിക്കേശുവുണ്ട് ആശ്രയിപ്പാൻ Reviewed by Christking on March 18, 2020 Rating: 5

    No comments:

    Powered by Blogger.