Adhipathiye Ange Sthuthichidunnen - അധിപതിയേ അങ്ങേസ്തുതിച്ചിടുന്നേൻ
- Malayalam Lyrics
- English Lyrics
അധിപതിയേ അങ്ങേസ്തുതിച്ചിടുന്നേൻ
അകംനിറഞ്ഞണമോദാലാർത്തിടുന്നേ
കർത്താവേ നീ ചെയ്ത നന്മകളെല്ലാം
നിത്യം നിത്യം ഞാൻ നിനച്ചീടുന്നേ
1 കർത്തനേ നിൻ കരുണകളോർത്തു പാടുന്നേ
നിത്യനേ നിൻ കൃപകളെ ധ്യാനിച്ചീടുന്നേ
എത്ര എത്ര സ്തുതിച്ചാലും പോരാ നിൻ സ്നേഹമ-
തെത്രയോ ആശ്ചര്യം എത്ര ബഹുലം... ആ
2 ആഴമായ കുഴിയിൽ നിന്നുയർത്തി എന്നെ
ഉറപ്പുള്ള കൻമലമേൽ നിറുത്തിചെമ്മേ
നിത്യവും പാടുവാനുത്തമഗീതങ്ങ-
ളെത്രയോ നാവിന്മേൽ പകർന്നതിനാൽ... ആ
3 പച്ചയായ പുൽപുറത്തു കിടത്തിടുന്നു...നിത്യം
സ്വഛമായ ജലത്തിലേക്കാനയിയ്ക്കുന്നു
എന്നെന്നും നേർവഴികാട്ടി നടത്തുന്ന
നല്ലോരിടയനാം യേശുനാഥാ... ആ
4 ആത്മശക്തിയാലെന്നുള്ളം നിറച്ചിടുന്നു-ഭൂവിൽ
സ്വർഗ്ഗസുഖം നിത്യമനുഭവിച്ചിടുന്നു
നിത്യമായ ഞരക്കത്താൽ ക്ഷീണിച്ചോരെന്നെ സം-
പുഷ്ടിയാനിഗ്രഹിച്ചുയർത്തിടുന്നു... ആ
Adhipathiye Ange Sthuthichidunnen
Akam Niranja’amodalarthidunne
Karthave Nee Cheytha Nanmakalellam
Nithyam Nithyam Njaan Ninachedunne
1 Kathane Nin Karunakalorthu Paadunne
Nithyane Nin Krupakale Dhyanicheedunne
Ethra Ethra Sthuthichaalum Poraa Nin Snehama-
Thethrayo Aashcharyam Ethra Bahulam... Aa
2 Aazhamaaya Kuzhiyil Ninnuyarthi Enne
Urappulla Kanmalamel Niruthichemme
Nithyavum Paaduvan’uthama’geethanga-
Lethrayo Navinmel Pakarnnathinaal... Aa
3 Pachayaya Pulpurathu Kidathidunnu...nithyam
Svachamaya Jalathilekkaanayikkunnu
Ennennum Nervazhikatti Nadathunna
Nalloridayanam Yeshunatha... Aa
4 Aathmashakthiyalennullam Nirachidunnu-bhoovil
Svargga Sukham Nithyamanubhavichidunnu
Nithyamaya Njarakkathal Kshenichorenne Sam-
Pushdiyalanu’grahichuyarthidunnu... Aa
Adhipathiye Ange Sthuthichidunnen - അധിപതിയേ അങ്ങേസ്തുതിച്ചിടുന്നേൻ
Reviewed by Christking
on
March 18, 2020
Rating:
No comments: