Athyunnathan Than Marravil Vasikkum - അത്യുന്നതൻ തൻ മറവിൽ വസിക്കും

    Athyunnathan Than Marravil Vasikkum - അത്യുന്നതൻ തൻ മറവിൽ വസിക്കും


    1 അത്യുന്നതൻ തൻ മറവിൽ വസിക്കും
    ഭൃത്യരെത്ര സൗഭാഗ്യശാലികൾ!
    മൃത്യുഭയം മുറ്റുമകന്നു പാടും
    അത്യുച്ചത്തിൽ സ്വർഗ്ഗീയ സംഗീതം

    ഇത്രഭാഗ്യം വേറില്ല ചൊല്ലുവാൻ
    ഇദ്ധരയിൽ നിശ്ചയമായ് (2)

    2 സർവ്വശക്തൻ തൻ ചിറകിന്നു കീഴിൽ
    നിർഭയനായ് സന്തതം വാഴും ഞാൻ
    ഘോരതര മാരിയോ കൊടുങ്കാറ്റോ
    കൂരിരുട്ടോ പേടിപ്പാനില്ലൊന്നും

    3 ദൈവമെന്റെ സങ്കേതവും കോട്ടയും
    ദിവ്യസമാധാനവും രക്ഷയും
    ആപത്തിലും രോഗദുഃഖങ്ങളിലും
    ആശ്വാസവും സന്തോഷ ഗീതവും

    4 സ്നേഹിതരും ബന്ധുമിത്രരേവരും
    കൈവിട്ടാലും ഖേദിപ്പാൻ എന്തുള്ളു
    വാനം ഭൂമി മാറിപ്പോയീടിലും തൻ
    വാഗ്ദത്തമോ നില്ക്കും സുസ്ഥിരമായ്


    Athyunnathan Than Marravil Vasikkum
    Bhrthyarethrra Saubhaagyashaalikal
    Mrthyubhayam Muttumakannu Paadum
    Athyuchchathil Swargeeya Samgeetham

    Ithrabhagyam Verilla Cholluvan
    Idharayil Nishchayamay (2)

    2 Sarvashakthan Thanchirakinu Keezhil
    Nirbhayanay Santhatham Vazhum Njaan
    Ghora-thara Mariyo Kodunkatto
    Koorirulo Pedippanillonnum

    3 Daivamente Sangethavum Kottayum
    Divyasamaadhaanavum Rakshayum
    Aapathilum Rogadukhangalilum
    Aashvaasavum Santhoshageethavum

    4 Snehitharum Bandhumithrar Eevarum
    Kaivittaalum Khedippaan Enthullu
    Vaanam Bhumi Marippoyeedilum Than
    Vagdathamo Nilkkum Susthiramay



    Athyunnathan Than Marravil Vasikkum - അത്യുന്നതൻ തൻ മറവിൽ വസിക്കും Athyunnathan Than Marravil Vasikkum - അത്യുന്നതൻ തൻ മറവിൽ വസിക്കും Reviewed by Christking on March 23, 2020 Rating: 5

    No comments:

    Powered by Blogger.