Daivathin Vazhikal Athbhuthame - ദൈവത്തിൻ വഴികൾ അത്ഭുതമേ - Christking - Lyrics

Daivathin Vazhikal Athbhuthame - ദൈവത്തിൻ വഴികൾ അത്ഭുതമേ


ദൈവത്തിൻ വഴികൾ അത്ഭുതമേ
ദൈവത്തിൻ വഴികൾ അത്ഭുതമേ
അടഞ്ഞവ തുറക്കും തുറന്നവയിൽ കൂടെ
നിത്യതയോളം ഞാൻ യാത്ര ചെയ്യും

കാൽവറി ഗിരി മുകളിൽ ഞാൻ
ചെയ്യ്ത പാപങ്ങൾ ചുമന്നും
മര ക്കുരിശേന്തി കള്ളനേപ്പോലേ
നിന്ദിതനായ് നീ എനിക്കായ്

എന്തെന്തു ക്ളേശങ്ങൾ ഏറിടിലും
താതന്റെ പൊൻകരം കൂട്ടിനുണ്ട്
വഴുതിടാതെന്നെ പതറിടാതെന്നും
അണച്ചിടും താതൻ തൻ മാർവ്വിടത്തിൽ

തൃപ്തി നൽകാത്ത ഈ ജീവിതത്തിൽ
സമ്പന്നനായൊരു ദൈവമുണ്ട്
നിറവു നൽകീടും നിറച്ചു നൽകീടും
നീതിമാനായൊരാ നല്ലിടയൻ

ദൈവത്തിൻ വഴികൾ അത്ഭുതമേ
ദൈവത്തിൻ വഴികൾ അത്ഭുതമേ
അടഞ്ഞവ തുറക്കും തുറന്നവയിൽ കൂടെ
നിത്യതയോളം ഞാൻ യാത്ര ചെയ്യും


English

Daivathin Vazhikal Athbhuthame - ദൈവത്തിൻ വഴികൾ അത്ഭുതമേ Daivathin Vazhikal Athbhuthame - ദൈവത്തിൻ വഴികൾ അത്ഭുതമേ Reviewed by Christking on April 03, 2020 Rating: 5

No comments:

Powered by Blogger.