Enneshu Raajan Vegam Varum - എൻ യേശുരാജൻ വേഗം വരും

- Malayalam Lyrics
- English Lyrics
എൻ യേശുരാജൻ വേഗം വരും
മേഘതേരിൽ തന്റെ ദൂതരുമായ്
അന്നു മാറുമെൻ ഖേദമെല്ലാം
പ്രിയനുമായ് വാഴും യുഗായുഗം
ജയം ജയം യേശു രക്ഷകന്
ജയം ജയം യേശു കർത്താവിന്
പൊന്നേശു രാജാ മൽ പ്രാണനാഥാ
ജയം ജയം നിനക്കെന്നെന്നുമേ
ഓർക്കുകിൽ ആ സ്വർഗ്ഗ വാസം
എത്ര മനോഹരം എത്ര ശ്രേഷ്ഠം
ആ സന്തോഷ നാളിനായ് ഞാൻ
ആർത്തിയായ് നോക്കി പാർത്തിടുന്നെ
ക്ലേശം നിറയും ലോക വാസം
നിസ്സാരമായ് ഞാൻ എണ്ണിടുന്നെ
നാഥനെ പുല്കും നാളിനായ് ഞാൻ
ആർത്തിയായ് നോക്കി പാർത്തിടുന്നെ
കണ്ണിമയ്ക്കും നൊടിയിടയിൽ
പ്രിയന്റെ കാഹള ധ്വനിയിങ്കൽ
ഈ മണ്കൂടാരം വിട്ടു പോകാൻ
ആർത്തിയായ് നോക്കി പാർത്തിടുന്നെ
സ്വർഗീയ ഗായക സംഘമതിൽ
പാടിടും അന്നാളിൽ ദൂതരുമായ്
ആ പൊൻപുലരി കാണ്മതിനായ്
ആർത്തിയായ് നോക്കി പാർത്തിടുന്നെ
English
Enneshu Raajan Vegam Varum - എൻ യേശുരാജൻ വേഗം വരും
Reviewed by Christking
on
May 15, 2020
Rating:

No comments: