Enneshu Poya Pathayil Pokunnithaa - എന്നേശുപോയ പാതയിൽ പോകുന്നിതാ ഞാനും

- Malayalam Lyrics
- English Lyrics
1 എന്നേശുപോയ പാതയിൽ പോകുന്നിതാ ഞാനും
തൻസ്നേഹത്തിൻ കരങ്ങളാലെന്നെ നടത്തുന്നു
യേശുവിന്റെ കൂടെ ഞാൻ കുരിശിന്റെ പാതയിൽ
കുരിശിന്റെ പാതയിൽ പാതയിൽ ഞാൻ പോകുമേ
പതറാതെ പോകുമേ പോകുമേ യേശുവിന്റെ കൂടെ ഞാൻ
2 ബന്ധുമിത്രങ്ങളാദിയോരെ-ത്രയെതിർത്താലും
എന്തുമെൻ ജീവപാതയിൽ വന്നുഭവിച്ചാലും
3 ദാരിദ്ര്യ പീഡമൂലമെൻ ദേഹം തളർന്നാലും
പാരിച്ച ദുഃഖഭാരത്താൽ ഹൃദയം തകർന്നാലും
4 ലക്ഷോപലക്ഷം സ്നേഹിതർ പാപത്തിൽ ചാകുന്നു
രക്ഷാവഴിയവർക്കു ഞാൻ ചൊല്ലേണ്ടതല്ലയോ?
5 ലോകജനങ്ങളെത്രയോ സമരങ്ങൾ നടത്തുന്നു
ക്രൂശിന്റെ വീരസേനകൾ നാം മാത്രമുറങ്ങുകയോ?
6 എന്നായുസ്സ് നാൾ മുഴുവനും തൻ പിൻഗമിക്കും ഞാൻ
നന്നായി പോർപൊരുതിയെൻ ഓട്ടം തികച്ചിടും
English
Enneshu Poya Pathayil Pokunnithaa - എന്നേശുപോയ പാതയിൽ പോകുന്നിതാ ഞാനും
Reviewed by Christking
on
May 15, 2020
Rating:

No comments: