Enneshupoya Paathayil Pokunnithaa - എന്നേശുപോയ പാതയിൽ പോകുന്നിതാ

- Malayalam Lyrics
- English Lyrics
1 എന്നേശുപോയ പാതയിൽ പോകുന്നിതാ ഞാനും
തൻ സ്നേഹത്തിൻ കരങ്ങളാലെന്നെ നടത്തുന്നു
യേശുവിന്റെ കൂടെ ഞാൻ കുരിശിന്റെ പാതയിൽ
കുരിശിന്റെ പാതയിൽ പാതയിൽ ഞാൻ പോകുമേ
പതറാതെ പോകുമേ പോകുമേ യേശുവിന്റെ കൂടെ ഞാൻ
2 ബന്ധുമിത്രങ്ങളാദി-യോരെത്രയെതിർത്താലും
എന്തുമെൻ ജീവപാതയിൽ വന്നുഭവിച്ചാലും
3 ദാരിദ്ര്യ പീഡമൂലമെൻ ദേഹം തളർന്നാലും
പാരിച്ച ദു:ഖഭാരത്താൽ ഹൃദയം തകർന്നാലും
4 ലക്ഷോപലക്ഷം സ്നേഹിതർ പാപത്തിൽ ചാകുന്നു
രക്ഷാവഴിയവർക്കു ഞാൻ ചൊല്ലേണ്ടതല്ലയോ?
5 ലോകജനങ്ങളെത്രയോ സമരങ്ങൾ നടത്തുന്നു!
ക്രൂശിന്റെ വീരസേനകൾ നാം മാത്രമുറങ്ങുകയോ?
6 എന്നായുസ്സ് നാൾ മുഴുവനും തൻ പിൻഗമിക്കും ഞാൻ
നന്നായി പോർപൊരുതിയെൻ ഓട്ടം തികച്ചിടും
1 Enneshupoya Paathayil Pokunnithaa Njaanum
Than Snehathin Karangalaalenne Nadathunnu
Yeshuvinte Kude Njaan Kurishinte Paathayil
Kurishinte Paathayil Paathayil Njaan Pokume
Patharathe Pokume Pokume Yeshuvinte Kude Njaan
2 Bandhu Mithrangal Aadiyo’rethrayethirthaalum
Enthumen Jeevapaathayil Vannu Bhavichaalum
3 Daridrya Pedamulamen Deham Thalarnnaalum
Paricha Dukhabharathaal Hrudayam Thakarnnaalum
4 Lakshopa-laksham Snehithar Paapathil Chakunnu
Rakshaa Vazhiyavarkku Njaan Chollendathallayo?
5 Loka Janangalethrayo Samarangal Nadathunnu
Krushinte Verasenakal Naam Maathram Urangukayo?
6 Ennaayusse Naal Muzhuvanum Than Pingamikkum Njaan
Nannaayi Porporuthiyen Ottam Thikachidum
Enneshupoya Paathayil Pokunnithaa - എന്നേശുപോയ പാതയിൽ പോകുന്നിതാ
Reviewed by Christking
on
May 15, 2020
Rating:

No comments: