Enneshurajante Varavu Sameepamaay - എന്നേശുരാജന്റെ വരവു സമീപമായ് - Christking - Lyrics

    Enneshurajante Varavu Sameepamaay - എന്നേശുരാജന്റെ വരവു സമീപമായ്


    എന്നേശുരാജന്റെ വരവു സമീപമായ്
    എന്നേശുരാജൻ വരുന്നു എതിരേല്പാൻ ഒരുങ്ങുവീൻ

    1 തന്റെ പ്രധാന ദൂതനാകുന്ന മീഖായേൽ
    കാഹളങ്ങൾ ഊതിടുമ്പോൾ ഭൂതലം വിറയ്ക്കുമേ

    2 ഭൂതലമോ പെരും കാറ്റിനാലിളകിടും
    കായലും സമുദ്രങ്ങളും ഒന്നുപോൽ മുഴങ്ങുമേ

    3 അപ്പോൾ തന്റെ ദൂരത്തായവർക്കു ഭ്രമമേ-അവർ
    ഭൂമി നെടുനീളെ ഓടി ആശ്വാസങ്ങൾ തേടുമേ

    4 ഈ ലോകത്തെ സ്നേഹിപ്പോർക്കു ഭീതിയേറുമേ
    ഈ ലോകം നിന്നെ വെറുക്കും നീ അന്ധനായത്തീരുമേ

    5 തന്നാൽ മുദ്രകുത്തപ്പെട്ട ശുദ്ധിമാന്മാരോ?
    ദൈവ ജാതന്റെ വരവിൽ ഹല്ലേലുയ്യാ പാടുമേ

    6 കുഞ്ഞാട്ടിന്റെ കോപദിവസം വരുന്നേരം
    ഓടും ദുഷ്ടർ തേടും രക്ഷ കാൺകയില്ല നിശ്ചയം

    7 കുന്നിൽ മാൻകിടാവുപോലെ തുള്ളിച്ചാടുമേ
    പൊന്നേശുരാജൻ വരുമേ എതിരേല്പാൻ ഒരുങ്ങുവിൻ

    8 മിന്നുന്ന സൗന്ദര്യമുള്ള തൻ മുഖം കാൺമാൻ അ-
    പ്പൊന്നു മുഖം കാത്തിരുന്നെന്റെ കണ്ണുകൾ രണ്ടും മങ്ങുന്നേ


    Enneshurajante Varavu Sameepamaay
    Enneshurajan Varunnu Ethirelppaan Orunguveen

    1 Thante Pradhaana Duthanakunna Mekhaayel
    Kahalangal Oothidumpol Bhuthalam Virrayakkume

    2 Bhuthalamo Perum Kattinaalilakidum
    Kayalum Samudrangalum Onnupol Muzhangume

    3 Appol Thante Durathayavarkku Bhramame- Avar
    Bhumi Neduneele Odi Aashvasangal Thedume

    4 Ie Lokathe Snehipporkku Bhethiyerume
    Ie Lokam Ninne Verukkum Nee Andhanaytherume

    5 Thannaal Mudrakuthappetta Shuddhimanmaaro?
    Daiva Jaathante Varavil Halleluyyaa Paadume

    6 Kunjattinte Kopadivasam Varunneram
    Odum Dushdar Thedum Raksha Kankayilla Nishchayam

    7 Kunnil Maankidavupole Thullichadume
    Ponneshurajan Varume Ethirelpan Orunguvin

    8 Minnunna Saundaryamulla Than Mukham Kaanmaan a-
    Pponnu Mukham Kathirunnente Kannukal Randum Mangunne



    Enneshurajante Varavu Sameepamaay - എന്നേശുരാജന്റെ വരവു സമീപമായ് Enneshurajante Varavu Sameepamaay - എന്നേശുരാജന്റെ വരവു സമീപമായ് Reviewed by Christking on May 15, 2020 Rating: 5

    No comments:

    Powered by Blogger.