Enneshuve Aaraadhyane Angekkayira - എന്നേശുവേ ആരാധ്യനേ - Christking - Lyrics

    Enneshuve Aaraadhyane Angekkayira - എന്നേശുവേ ആരാധ്യനേ


    എന്നേശുവേ ആരാധ്യനേ
    അങ്ങേയ്ക്കായിരമായിരം സ്തോത്രം
    ആയിരമായിരം നന്ദി

    1 ഇരുളേറിടുമെൻ ജീവിതപാതയിൽ
    വിഘ്നമാം മലനിരകൾ എങ്കിലും
    അനുദിനമെന്നെ കരുതിടും കാന്തനേ
    എൻ ജീവപ്രകാശമേ;- എന്നേശുവേ...

    2 കുറ്റബോധത്തിൻ കുത്തുകളേറ്റേറ്റു
    തകർന്നതാം എന്നെ... മുറ്റുമായ്
    കുറ്റമറ്റവനായ് തീർത്തതാം നാഥനെ
    എൻ രക്ഷാദായകാ;- എന്നേശുവേ...

    3 ഒരോരോ ദിനവും അവിടുന്നെനിക്കായ്
    ദാനമയ് നൽകിയതാം കൃപകൾ
    ഒരോന്നായ് ഒർക്കുമ്പോൾ എന്നുള്ളം നന്ദിയാൽ
    നിറെഞ്ഞു തുളുമ്പുന്നേ;- എന്നേശുവേ...

    4 രോഗ ബന്ധനത്തിൻ വേദനയാലേറ്റം
    വ്യകുലപ്പെടും വേളയിൽ... എന്നെയും...
    അൻപോടണച്ചു വിടുവിക്കും വല്ലഭാ
    എൻ സൗഖ്യദായകാ;- എന്നേശുവേ...

    5 ക്ഷയവും വാട്ടവും മാലിന്യമുള്ളതാം
    മമ മൺമയ ശരീരം... മണ്ണായ്...
    മറഞ്ഞാലും എന്നെ മഹത്വത്തിൽ കൈക്കൊള്ളും
    ആത്മ-മണാളനേ;- എന്നേശുവേ...


    Enneshuve Aaraadhyane
    Angkeykkaayiram Aayiram Sthothram
    Aayiramaayiram Nandi

    1 Iruleridumen Jeevithapathayil
    Vighnamaam Malanirakal... Engkilum...
    Anudinamenne Karuthidum Kaanthane,
    En Jeeva Prakaashame

    2 Kuttabodhathin Kuthukal Eattettu
    Thakarnnatham Enne Muttumay
    Kuttamattavanay Theerthatham Nadhane
    En Rekhsha Dhayaka

    3 Ororo Dhinavum Avidunnenikkay
    Dhanamay Nalkiyathal… Krupakal..
    Oronnay Orkkumbol Ennullam Nandhiyal
    Nirenju Thulumbunne

    4 Roga Bandhanathin Vedhanayalettam
    Vyakulappedum Velayil… Enneyum
    Anpodanachu Viduvikkum Vallabha
    En Sukhya Dhayaka

    5 Kshayavum Vaattavum Maalinyamullatham
    Mama Manmaya Shareeram… Mannay
    Maranjalum Enne Mahathwathil Kaikkollum
    Aathama’manaalanae



    Enneshuve Aaraadhyane Angekkayira - എന്നേശുവേ ആരാധ്യനേ Enneshuve Aaraadhyane Angekkayira - എന്നേശുവേ ആരാധ്യനേ Reviewed by Christking on May 15, 2020 Rating: 5

    No comments:

    Powered by Blogger.