Oru Thulli Kaneer - Bindumol Raju
Song | Oru Thulli Kaneer |
Album | Single |
Lyrics | Bindumol Raju |
Music | Fr. Suni Padinajarekkara |
Sung by | Jacob Chandra Mohan |
- Malayalam Lyrics
- English Lyrics
ഇത്ര ഹൃദയസ്പർശിയായ ഗാനം കേൾക്കാതെ പോകരുതേ
ഒരുതുള്ളി കണ്ണീർ അടർന്നു വീഴുമ്പോൾ
കൈനീട്ടി ഒപ്പുന്ന സ്നേഹം...
എരിയുന്ന നെഞ്ചിലെ തീ അണയക്കാനായ്
ഉറവ തുറക്കുന്ന ദൈവം....
വീഴ്ചകളിൽ...എന്റെ താഴ്ചകളിൽ.....
അത്താണിയാണെന്റെ നാഥൻ.....
ആശ്വാസമാം സ്വന്ത താതൻ.....
(ഒരുതുള്ളി കണ്ണീർ....)
ഒരുവാക്കും പോലും പറയാതെ എന്റെ-
ഉള്ളറിയുന്നൊരു സ്നേഹം.....
ഒരുമാത്ര കാണാതെ എന്റെ-
നോവറിയുന്നൊരു സ്നേഹം.....
സ്നേഹം ദൈവമാകുന്നു - എന്നിൽ
ദൈവം വചനമാകുന്നു....
(ഒരുതുള്ളി കണ്ണീർ....)
തിരുമുൻപിലെന്നെ നൽകുന്ന നേരം- സ്വീകരിക്കുന്നൊരു സ്നേഹം....
ഇരുകൈകളാലെൻ ഉടൽ നെഞ്ചുചേർത്ത് -
ആലിംഗനം ചെയ്യും സ്നേഹം....
സ്നേഹം സത്യമാകുന്നു.... - എന്നിൽ
സത്യം ജീവനാകുന്നു....
(ഒരുതുള്ളി കണ്ണീർ....)
English
Oru Thulli Kaneer - Bindumol Raju
Reviewed by Christking
on
March 28, 2021
Rating:
No comments: