Mannu Mannodu Cherunna Neram - മണ്ണ് മണ്ണോടു ചേരുന്ന നേരം :- Sreya Anna Joseph - Christking - Lyrics

    Mannu Mannodu Cherunna Neram - മണ്ണ് മണ്ണോടു ചേരുന്ന നേരം :- Sreya Anna Joseph



    മണ്ണ് മണ്ണോടു ചേരുന്ന നേരം
    എന്റെ ആത്മാവ് ചേരുന്നവിടെ - 2
    എല്ലാ ഭൂവിന്റെ ക്ലേശങ്ങൾ തെല്ലും
    ഉണ്ടെനിക്കായൊരുക്കിയ ഗേഹം

    സ്വർപ്പുരേ..........യേശുവിൻ അരികിൽ (2)

    മണ്ണ് മണ്ണോടു ചേരുന്ന നേരം
    എന്റെ ആത്മാവ് ചേരുന്നവിടെ - 2

    കദനങ്ങളിൽ തുണയായി നീ
    അറിയാതെ അറിയാതെ ഹൃദി ചേർത്തുവോ
    നിഴൽ മൂടുമെൻ വഴിയോരത്തിൽ
    തിരി നാളമണയാതെ നീ കാത്തുവോ
    ഇനി എല്ലാ ഈ ഭൂവിൻ ഇരുളാർന്ന നാളുകൾ
    കൃപയാലെ എന്നെയും ചേർത്തുവല്ലോ....ചേർത്തുവല്ലോ

    മണ്ണ് മണ്ണോടു ചേരുന്ന നേരം
    എന്റെ ആത്മാവ് ചേരുന്നവിടെ - 2

    ഒരു നാളിൽ നീ പ്രിയമോടെ നിൻ
    വചനങ്ങൾ അലിവോടെ ഏകിയാലോ

    പ്രിയനേശുവെ നീ തന്നൊരാ
    തിരുരക്തമടിയന്റെ ഭാഗ്യമതായ്
    ഇനി എന്റെ നാളുകൾ നിന്നോട് കൂടെ
    എന്നറിയുന്നു ഭൂമിയെ വിട തന്നിടൂ.......വിട തന്നിടൂ

    മണ്ണ് മണ്ണോടു ചേരുന്ന നേരം
    എന്റെ ആത്മാവ് ചേരുന്നവിടെ - 2
    എല്ലാ ഭൂവിന്റെ ക്ലേശങ്ങൾ തെല്ലും
    ഉണ്ടെനിക്കായൊരുക്കിയ ഗേഹം

    സ്വർപ്പുരേ..........യേശുവിൻ അരികിൽ - 2


    English


    Mannu Mannodu Cherunna Neram - മണ്ണ് മണ്ണോടു ചേരുന്ന നേരം :- Sreya Anna Joseph Mannu Mannodu Cherunna Neram - മണ്ണ് മണ്ണോടു ചേരുന്ന നേരം :- Sreya Anna Joseph Reviewed by Christking on November 10, 2019 Rating: 5

    No comments:

    Powered by Blogger.