Aanandam Aanandam - ആനന്ദം ആനന്ദം
- Malayalam Lyrics
- English Lyrics
1 ആനന്ദം ആനന്ദം ആനന്ദമേ ബഹു
സന്തോഷം നൽകുന്നോരാനന്ദമേ
മാതാവിൽ മക്കളിൽ ബന്ധുക്കളിൽപ്പോലുമേ
കാണാവതല്ലാത്തൊരാനന്ദമേ
2 എപ്പോഴും സന്തോഷം സന്തോഷം നൽകുന്ന
ആനന്ദമേ പരമാനന്ദമേ
ധന്യന്മാരേയും അഗതികളേയും
ഒന്നിച്ചു ചേർക്കുന്നോരാനന്ദമേ
3 ക്രിസ്തുവിൻ രക്തത്താൽ വീണ്ടെടുത്ത മക്കൾ
ആനന്ദം കൊണ്ടവർ തുള്ളിടുന്നു
നിക്ഷേപം കിട്ടീടിൽ ലഭ്യമാകാതുള്ള
ആനന്ദം കൊണ്ടവർ തുള്ളിടുന്നു
4 ഈ ഭൂവിലിത്രയും ആനന്ദമുണ്ടെങ്കിൽ
സ്വർഗ്ഗത്തിലെത്രയോ ആനന്ദമേ
എന്നാത്മാവേ നീയും കണ്ടിടും വേഗത്തിൽ
ആനന്ദക്കൂട്ടരെ മോക്ഷപുരേ
5 ഈ മൺശരീരമുടയുന്ന നേരത്തിൽ
വിൺശരീരം നമുക്കേകിടുമേ
അല്പനേരം കൂടി താമസിച്ചീടുകിൽ
ആത്മപ്രിയൻ മുഖം മുത്തിടാമേ
6 ഇപ്പോൾ നീ കാണാതെ സ്നേഹിക്കുന്നെങ്കിലും
മാത്രനേരംകൊണ്ടു കണ്ടീടുമേ
അപ്പോളെൻ പ്രിയന്റെ പൊൻമുഖം മുത്താനും
കൈകൾ ചുംബിപ്പാനും ഭാഗ്യമുണ്ടേ
7 ഇപ്പാരിലേൽക്കുന്ന കഷ്ടതകളൊന്നും
നഷ്ടമല്ലന്നു നീ കണ്ടീടുമേ
സാധുക്കൾക്കായിട്ടും രോഗികൾക്കായിട്ടും
നീട്ടിയ തൃക്കൈകൾ കണ്ടിടുമേ
1 Aanandam Aanandam Aanandame Bahu
Santhosham Nalkunnoraanandame
Mathavil Makkalil Bandhukkalil Pplome
Kaanaavathallaathoranandame
2 Eppozhum Santhosham Santhosham Nalkunna
Aanandame Paramaanandame
Dhanyanmareyum Agathikaleyum
Onnichu Cherkkunnoraanandame
3 Kristhuvin Rakthathal Veendedutha Makkal
Aanandam Kondavar Thullidunnu
Nikshepam Kitteedil Labhyamakathulla
Aanandam Kondavar Thullidunnu
4 Ie Bhoovilithrayum Aanandamundenkil
Svargathilethrayo Aanandame
Ennaathmaave Neeyum Kandidum Vegathil
Aanandakkoottare Mokshapure
5 Ie Manshareramudayunna Nerathil
Vinshareram Namukkekidume
Alpaneram Koodi Thamasicheedukil
Aathmapriyan Mukham Muthidaame
6 Ippol Nee Kaanathe Snehikkunnenkilum
Mathraneramkondu Kandeedume
Appolen Priyante Ponmukham Muthanum
Kaikalil Chumbippanum Bhagyamunde
7 Ipparilelkkunna Kashdathakalonnum
Nashdamallannu Nee Kandeedume
Sadhukkalkkayittum Rogikalkkayittum
Neettiya Thrikkaikal Kandedume
Aanandam Aanandam - ആനന്ദം ആനന്ദം
Reviewed by Christking
on
February 22, 2020
Rating:
No comments: