Aaradhana Karthanaaradhana - ആരാധനാ കർത്തനാരാധന - Christking - Lyrics

    Aaradhana Karthanaaradhana - ആരാധനാ കർത്തനാരാധന


    1 ആരാധന കർത്തനാരാധന(2)
    തന്റെ ജീവനെ തന്ന യേശു
    രാജാവാം കർത്താവിനു
    നന്ദിയോടിന്നുമെന്നും ആരാധന

    2 ആരാധന കർത്തനാരാധന (2)
    നിന്റെ പ്രാകാരങ്ങളിൽ നല്ല
    സ്തുതി ഗാനങ്ങൾ പാടാൻ
    ബലം തന്ന യേശു കർത്തനാരാധന

    3 ആരാധന കർത്തനാരാധന (2)
    നിന്റെ പ്രാകാരങ്ങളിൾ ചേർത്തു
    തിരുനിവാസത്തെ കാട്ടി
    യാഗപീഠേ മറക്കുന്നോനാരാധന

    4 ആരാധന കർത്തനാരാധന (2)
    എന്റെ ഹൃദയത്തിൽ മോദംനൽകി
    ആത്മാവിനു ജിവൻ തന്നു
    പരിശുദ്ധ കർത്താവിന്നാരാധന

    5 ആരാധന കർത്തനാരാധന (2)
    എന്റെ കണ്ണുനീർ മാറ്റിനല്ല
    മുന്മഴ നല്കിയെന്നെ
    സീയോനിലെത്തിക്കുന്നോനാരാധന


    English

    Aaradhana Karthanaaradhana - ആരാധനാ കർത്തനാരാധന Aaradhana Karthanaaradhana - ആരാധനാ കർത്തനാരാധന Reviewed by Christking on March 10, 2020 Rating: 5

    No comments:

    Powered by Blogger.