Aashrayam Enikkini Yeshuvilennum - ആശ്രയം എനിക്കിനി യേശുവിലെന്നും - Christking - Lyrics

    Aashrayam Enikkini Yeshuvilennum - ആശ്രയം എനിക്കിനി യേശുവിലെന്നും


    ആശ്രയം എനിക്കിനി യേശുവിലെന്നും
    ആകയാലില്ലിനി ആകുലമൊന്നും

    1 പാരിടത്തിൽ പല ശോധന വരികിൽ
    പാടിടും ഞാൻ പുതുഗാനമെൻ ഹൃദിയിൽ
    അല്ലലിൻ അലകൾ നേരേ വന്നിടുകിൽ
    ഹല്ലെലുയ്യ പാടി ആശ്വസിച്ചിടും ഞാൻ

    2 സിംഹവായടച്ചും തീ ബലം കെടുത്തും
    സംഹാരദൂതൻ തൻ കൈകളെ തടുത്തും
    അല്ലിലും പകലിലും തൻ ഭുജബലത്താൽ
    നല്ലപോൽ കാത്തവൻ നടത്തിടും കൃപയാൽ

    3 വാനിലെ പറവയെ പുലർത്തിടും ദൈവം
    വാസനമലർകളെ വിരിയിക്കും ദൈവം
    മരുവിൽ തൻജനത്തെ നടത്തിടും ദൈവം
    മറന്നിടാതെന്നെയും കരുതിടുമെന്നും

    4 തൻമൊഴി കേട്ടും തന്മുഖം കണ്ടും
    തൻപാദ സേവ ചെയ്തും ഞാൻ പാർക്കും
    പാരിലെ നാളുകൾ തീർന്നുയെൻ പ്രിയനെ
    നേരിൽ ഞാൻ കാണുമ്പോൾ തീരുമെൻ ഖേദം


    English

    Aashrayam Enikkini Yeshuvilennum - ആശ്രയം എനിക്കിനി യേശുവിലെന്നും Aashrayam Enikkini Yeshuvilennum - ആശ്രയം എനിക്കിനി യേശുവിലെന്നും Reviewed by Christking on March 18, 2020 Rating: 5

    No comments:

    Powered by Blogger.