Aashritha Vathsalaneshumaheshane - ആശ്രിത വത്സലനേശുമഹേശനെ ശാശ്വതമേ - Christking - Lyrics

    Aashritha Vathsalaneshumaheshane - ആശ്രിത വത്സലനേശുമഹേശനെ ശാശ്വതമേ


    ആശ്രിതവത്സലനേശു മഹേശനേ!
    ശാശ്വതമേ തിരുനാമം
    ആശ്രിതവത്സലനേ

    1 നിന്മുഖകാന്തി എന്നിൽ നീ ചിന്തി
    കന്മഷമാകെയകറ്റിയെൻ നായകാ!
    നന്മ വളർത്തണമെന്നും

    2 പാവന ഹൃദയം ഏകുക സദയം
    കേവലം ലോകസുഖങ്ങൾ വെടിഞ്ഞു ഞാൻ
    താവകതൃപ്പാദം ചേരാൻ

    3 അപകടം നിറയും ജീവിതമരുവിൽ
    ആകുലമില്ല നിൻനന്മയെഴുമരികിൽ
    അഗതികൾക്കാശ്രയം തരികിൽ

    4 ക്ഷണികമാണുലകിൻ മഹിമകളറികിൽ
    അനുദിനം നിൻപദത്താരിണ തിരയുകിൽ
    അനന്തസന്തോഷമുണ്ടൊടുവിൽ

    5 വരുന്നു ഞാൻ തനിയേയെനിക്കു നീ മതിയേ
    കരുണയിൻ കാതലേ വെടിയരുതഗതിയേ
    തിരുകൃപ തരണമെൻ പതിയേ


    Aashritha Valsalan Yeshu Maheshane
    Shashwathame Thirunaamam (2)
    Aashritha Valsalane

    1 Nin Mukakanthi Ennil Nee Chinthi (2)
    Kanmasham Aakeyakatiyen Maayaka
    Nanma Valarthanam Ennum (2) - Ashritha...

    2 Pavana Hridayam Ekuka Sadayam
    Kevalam Lokasugangalil Vedinju Njan
    Thaavaka Thripaadam Cheraan (2) - Ashritha...

    3 Apakadam Nirayum Jeevithamaruvil
    Aakulamilla Nin Nanmayezhumarikil
    Agathikalkaashrayam Tharikil (2) - Ashritha...

    4 Kshannikamanulakil Mahimakalarikil
    Anudinam Ninpaadathaarinna Thirayukil
    Ananda Santhoshamundoduvil (2) - Ashritha...

    5 Varunnu Njan Thaniye Enikum Nee Mathiye (2)
    Karunnayin Kaathale Vediyaruthagathiye
    Thirukripa Tharanamen Pathiye (2) - Aashritha...



    Aashritha Vathsalaneshumaheshane - ആശ്രിത വത്സലനേശുമഹേശനെ ശാശ്വതമേ Aashritha Vathsalaneshumaheshane - ആശ്രിത വത്സലനേശുമഹേശനെ ശാശ്വതമേ Reviewed by Christking on March 18, 2020 Rating: 5

    No comments:

    Powered by Blogger.