Anantha Snehame Avarnnya Rupane - അനന്ത സ്നേഹമേ അവർണ്യ രൂപനേ - Christking - Lyrics

    Anantha Snehame Avarnnya Rupane - അനന്ത സ്നേഹമേ അവർണ്യ രൂപനേ


    അനന്ത സ്നേഹമേ അവർണ്യ രൂപനേ
    ആത്മനാഥനേ എൻ മോക്ഷമേ (2)
    അമേയമാം നിൻ മഹത്വവും
    അനസ്യൂതമാം നിൻ മൊഴികളും
    അലിഞ്ഞുചേരും ജീവനും അലയായി മാറും കൃപകളും
    അവിരാമം അഭികാമ്യം എൻ ജീവിതം (2)

    എൻവഴിയിൽ നല്ലിടയൻ എന്റെ രക്ഷകൻ
    ഇടറിവീഴും വേളകളിൽ തുണയാകണേ
    എൻവഴിയിൽ നിന്റെ നാദം കാതോർക്കുവാൻ
    എന്നുമെന്നെ നിന്റെ തോളിൽ നീ വഹിക്കണേ
    പരാമർത്ഥ സ്നേഹത്തിൽ പരമോന്നത സവിധത്തിൽ
    അവിരാമം അഭികാമ്യം എൻ ജീവിതം (2)

    കാൽവരിയിൽ നിത്യ ജീവൻ വീണ്ടെടുക്കുവാൻ
    ക്രൂശിതനായ് മർത്യ പാപം പോക്കിയവൻ നീ
    ആശയറ്റ വേളകളിൽ എന്റെ പ്രിയൻ നീ
    ആത്മനൊമ്പരങ്ങൾ കാണും എന്നിടയൻ നീ
    കുരിശോളമുയരും നിൻ കനിവെഴുന്ന സ്നേഹത്തിൽ
    അവിരാമം അഭികാമ്യം എൻ ജീവിതം (2)


    Anantha Snehame Avarnnya Rupane
    Aathmanathane en Mokshame(2)
    Ameyamam Nin Mahathvavum
    Anasyuthamam Nin Mozhikalum
    Alinjucherum Jevanum Alayayi Marum Krupakalum
    Aviramam Abhikamyam en Jeevitham(2)

    Envazhiyil Nallidayan Ente Rakshakan
    Idarivezhum Velakalil Thunayakane
    Envazhiyil Ninte Nadam Kathorkkuvan
    Ennumenne Ninte Tholil Nee Vahikkane
    Paramarthha Snehathil Paramonnatha Savidhathil
    Aviramam Abhikamyam en Jeevitham(2)

    Kalvariyil Nithya Jeevan Vendedukkuvan
    Krushithanay Marthya Papam Pokkiyavan Nee
    Aashayatta Velakalil Ente Priyan Nee
    Aathmanomparangal Kaanum Ennidayan Nee
    Kurisholamuyarum Nin Kanivezhunna Snehathil
    Aviramam Abhikamyam en Jeevitham(2)



    Anantha Snehame Avarnnya Rupane - അനന്ത സ്നേഹമേ അവർണ്യ രൂപനേ Anantha Snehame Avarnnya Rupane - അനന്ത സ്നേഹമേ അവർണ്യ രൂപനേ Reviewed by Christking on March 19, 2020 Rating: 5

    No comments:

    Powered by Blogger.