Andhakarathalella Kannum - അന്ധകാരത്താലെല്ലാ കണ്ണും - Christking - Lyrics

    Andhakarathalella Kannum - അന്ധകാരത്താലെല്ലാ കണ്ണും


    1 അന്ധകാരത്താലെല്ലാ കണ്ണും മങ്ങുമ്പോൾ
    മങ്ങിടാത്ത കണ്ണെനിക്കൊന്നുണ്ടു സ്വർഗ്ഗത്തിൽ

    2 എൻമൊഴി കേൾപ്പാൻ ഭൂവിൽ കാതില്ലെങ്കിലും
    ചെമ്മയായ് തുറന്ന കാതൊന്നുണ്ടു സ്വർഗ്ഗത്തിൽ

    3 മാനുഷികമാം കൈകൾ താണുപോകുമ്പോൾ
    ക്ഷീണിക്കാത്ത കൈയെനിക്കൊന്നുണ്ടു സ്വർഗ്ഗത്തിൽ

    4 ഭൂമയർക്കുള്ള സ്നേഹം നീങ്ങിപ്പോകുമ്പോൾ
    ക്ഷാമമേശിടാത്ത സ്നേഹമുണ്ടു സ്വർഗ്ഗത്തിൽ

    5 ഉള്ളിലാകുല ചിന്തയുള്ള മർത്യരേ!
    വല്ലഭന്റെ കൺകളുണ്ടിക്കല്ലുപാതയിൽ

    6 തൻ കരുണയോ പൂർണ്ണമാണു സാന്ത്വനം
    ചെയ്‌വതിന്നു നാഥനടുത്തുണ്ടു നിർണ്ണയം

    7 പ്രാർത്ഥനയ്ക്കവൻ മുമ്പിൽ സ്തോത്രമോടു നാം
    എത്തിയെന്നും തന്റെ വാക്കിലാശ്രയിക്കുവിൻ

    8 വിശ്വസിക്കുവാൻ യോഗ്യനായ നാഥനെ
    വിശ്വസിച്ചുമനുസരിച്ചും നാൾ കഴിക്കുവിൻ


    1 Andhakarathalella Kannum Mangumpol
    Mangidatha Kanneniko-undusworgathil

    2 en Mozhi Kelppan Bhoovil Kaathillenkilum
    Chemmayai Thuranna Kaathonnundu Sworgathil

    3 Maanushikamam Kaikal Thanupokumpol
    Ksheenikatha Kai Enikundu Sworgathil

    4 Bhumayarkulla Sneham Neengipokumpol
    Kshamamesidatha Snehamundu Sworgathil

    5 Ullilakula Chindhayulla Marthiare
    Vallabhante Kankalundee Kallu Paathayil

    6 Than Karunayo Purnnamanu Swandhanam
    Cheivathinu Nathana-duthundu Nirnnayam

    7 Prarthanakavan Mumpil-sthothramodu Naam
    Ethi’yennum Thante Vaakil-aashraikuveen

    8 Vishwasikuvan Yogyanaya Nathane
    Viswasichum’manusarichum-naal Kazhikuven



    Andhakarathalella Kannum - അന്ധകാരത്താലെല്ലാ കണ്ണും Andhakarathalella Kannum - അന്ധകാരത്താലെല്ലാ കണ്ണും Reviewed by Christking on March 19, 2020 Rating: 5

    No comments:

    Powered by Blogger.