Anpu Niranja Ponneeshuve - അൻപുനിറഞ്ഞ പൊന്നേശുവേ നിൻ പാദസേവ - Christking - Lyrics

    Anpu Niranja Ponneeshuve - അൻപുനിറഞ്ഞ പൊന്നേശുവേ നിൻ പാദസേവ


    അൻപു നിറഞ്ഞ പൊന്നേശുവേ!
    നിൻ പാദസേവയെന്നാശയെ

    1 ഉന്നതത്തിൽ നിന്നിറങ്ങി മന്നിതിൽ വന്ന നാഥാ! ഞാൻ
    നിന്നടിമ നിൻമഹിമ ഒന്നുമാത്രമെനിക്കാശയാം

    2 ജീവനറ്റ പാപിയെന്നിൽ ജീവൻ പകർന്ന യേശുവേ!
    നിന്നിലേറെ മന്നിൽ വേറെ സ്നേഹിക്കുന്നില്ല ഞാനാരെയും

    3 അർദ്ധപ്രാണനായ്‌ കിടന്നോരെന്നെ നീ രക്ഷചെയ്തതാൽ
    എന്നിലുള്ള നന്ദിയുള്ളം താങ്ങുവതെങ്ങനെ എൻ പ്രിയാ!

    4 ഇന്നു പാരിൽ കണ്ണുനീരിൽ നിൻ വചനം വിതയ്ക്കും ഞാൻ
    അന്നു നേരിൽ നിന്നരികിൽ വന്നു കതിരുകൾ കാണും ഞാൻ

    5 എൻ മനസ്സിൽ വന്നുവാഴും നിൻ മഹത്വപ്രത്യാശയേ
    നീ വളർന്നും ഞാൻ കുറഞ്ഞും നിന്നിൽ മറഞ്ഞു ഞാൻ മായണം


    Anpu Niranja Ponneeshuve
    Nin Pada Sevayennashaye

    1 Unnathathil Ninnirangi-mannithil Vanna Natha! Njan
    Nninnadima Nin Mahima-onnu Mathram-eni Kkasayam

    2 Jeevanatta Papiennil-jeevan Pakarnna Yeshuve!
    Ninnilere Mannil Vere Snehikunnila Njan Areyum

    3 Ardha Prananay Kidanno-renne Nee Reksha Cheithathal
    Ennilulla Nandiullam-thanguvathengane en Priya!

    4 Innu Paril Kannuneeril Nin Vachanam Vithakum Njan
    Annu Neril Ninnarikil Vannu Kathirukal Kanum Njan

    5 en Manassil Vannu Vazhum-nin Mahathwa Prathyashaye
    Nee Valarnnum Njan Kuranjum Ninnil Maranju Njan Mayanam



    Anpu Niranja Ponneeshuve - അൻപുനിറഞ്ഞ പൊന്നേശുവേ നിൻ പാദസേവ Anpu Niranja Ponneeshuve - അൻപുനിറഞ്ഞ പൊന്നേശുവേ നിൻ പാദസേവ Reviewed by Christking on March 21, 2020 Rating: 5

    No comments:

    Powered by Blogger.