Anthyatholam Arumanaathan Krupayin - അന്ത്യത്തോളം അരുമനാഥൻ കൃപയിൻ മറവിൽ - Christking - Lyrics

    Anthyatholam Arumanaathan Krupayin - അന്ത്യത്തോളം അരുമനാഥൻ കൃപയിൻ മറവിൽ


    അന്ത്യത്തോളം അരുമനാഥൻ
    കൃപയിൻ മറവിൽ ആശ്രയം തേടിടും ഞാൻ
    ദിനംതോറും അരുമനാഥൻ വചസിൻ
    തണലിൽ ആശ്രയം കണ്ടിടും ഞാൻ

    1 കണ്ണുനീരിൽ മുങ്ങിയാലും
    കാഴ്ചകൾ മങ്ങിയാലും
    എൻ ജീവനായകൻ ആശ്വാസദായകൻ
    തൻ മാറിൽ ചാരി ഞാൻ മയങ്ങിടുമേ;- അന്ത്യ...

    2 സ്നേഹിതർ മറന്നെന്നാലും
    നിന്ദിതനായ് തീർന്നെന്നാലും
    എൻ പ്രിയ സ്നേഹിതൻ മാറ്റമില്ലാത്തവൻ
    തൻകരം പിടിച്ചു ഞാൻ നടന്നീടുമേ;- അന്ത്യ...

    3 കഷ്ടങ്ങൾ വന്നെന്നാലും
    ക്ഷീണിതനായ് തീർന്നെന്നാലും
    എൻ ജീവപാലകൻ കേടുകൂടാതെന്നെ
    ശാശ്വത ഭുജമതിൽ കരുതിടുമേ;- അന്ത്യ...


    English

    Anthyatholam Arumanaathan Krupayin - അന്ത്യത്തോളം അരുമനാഥൻ കൃപയിൻ മറവിൽ Anthyatholam Arumanaathan Krupayin - അന്ത്യത്തോളം അരുമനാഥൻ കൃപയിൻ മറവിൽ Reviewed by Christking on March 21, 2020 Rating: 5

    No comments:

    Powered by Blogger.