Anunimisham Karuthidunnu - അനുനിമിഷം കരുതിടുന്നു - Christking - Lyrics

    Anunimisham Karuthidunnu - അനുനിമിഷം കരുതിടുന്നു


    അനുനിമിഷം കരുതിടുന്നു
    കർത്താവു കരുതിടുന്നു
    കരതലത്തിൽ കരുണയോടെ
    കൺമണിപോലെന്നെ കരുതിടുന്നു

    1 ഉള്ളം നുറുങ്ങി തകർന്നിടിലും
    ഉള്ളം കരത്തിൽ വഹിച്ചിടുന്നു
    ഉള്ളതുപോലെന്നെ അറിയുന്നവൻ
    ഉണ്മയായ് ദിനവും സ്നേഹിക്കുന്നു;- അനുനിമിഷം...

    2 മൃത്യുവിന്നിരുൾ താഴ്വരയിൽ
    മൃതുവെ വെന്നോൻ അരികിലുണ്ട്
    കാൽവറിയിൽ എന്നെ വീണ്ട നാഥൻ
    കാവലിനായെന്നും കൂടെയുണ്ട്;- അനുനിമിഷം...

    3 വിശ്വസിച്ചാൽ നീ മഹത്വം കാണും
    വിശ്വം ചമച്ചോൻ അരുളിടുന്നു
    അന്ത്യംവരെ നാഥൻ വഴിനടത്തും
    അൻപുടയോൻ തൻ മഹത്വത്തിനായ്;- അനുനിമിഷം...


    English

    Anunimisham Karuthidunnu - അനുനിമിഷം കരുതിടുന്നു Anunimisham Karuthidunnu - അനുനിമിഷം കരുതിടുന്നു Reviewed by Christking on March 22, 2020 Rating: 5

    No comments:

    Powered by Blogger.