Anunimisham Ninkrupa Tharika - അനുനിമിഷം നിൻകൃപ തരിക - Christking - Lyrics

    Anunimisham Ninkrupa Tharika - അനുനിമിഷം നിൻകൃപ തരിക


    അനുനിമിഷം നിൻകൃപ തരിക
    അണയുന്നു നിൻചാരേ ഞാൻ
    ആശ്രിതവത്സലനേശു ദേവാ
    ആശിർവദിക്കയീയേഴയെന്നെ

    1 ആരോരുമില്ലാതെ അലയുമ്പോഴെന്നെ
    തേടിവന്നെത്തിയ നാഥനേശു
    ആശ്രയമായിന്നും ജീവിക്കുന്നു
    ആരോരുമില്ലാത്ത വേളകളി ൽ

    2 മനുഷ്യനിലാശ്രയിച്ചു ഞാനെൻകാലം
    മരുഭൂമിയാക്കിത്തീർത്തിടുമ്പോൾ
    മറവിടമായ് നിൻമാറിൽചാരി
    മരുവിൽ ഞാൻ യാത്ര തുടർന്നിടുന്നു

    3 നിറയ്ക്കുകെന്നെ നിൻസ്നേഹത്താലെന്നും
    നിക്ഷേപമായ് നിൻ സ്നേഹം മതി
    നിത്യതയോളവും കൂട്ടാളിയായ്
    നീ മാത്രം മതി എന്നേശുവേ


    English

    Anunimisham Ninkrupa Tharika - അനുനിമിഷം നിൻകൃപ തരിക Anunimisham Ninkrupa Tharika - അനുനിമിഷം നിൻകൃപ തരിക Reviewed by Christking on March 22, 2020 Rating: 5

    No comments:

    Powered by Blogger.