Daiva Mahathvam Kandedaam - ദൈവമഹത്വം കണ്ടീടാം - Christking - Lyrics

    Daiva Mahathvam Kandedaam - ദൈവമഹത്വം കണ്ടീടാം


    1 ദൈവമഹത്വം കണ്ടീടാം
    ദൈവത്തെ ആരാധിക്കാം
    തേജസ്സാൽ നിറഞ്ഞീടാം
    വിശുദ്ധിയോടാരാധിക്കാം

    വിശ്വാസ വീരന്മാർ വിശ്വസിച്ചപോൽ
    ആത്മാവിന്നാഭിഷേകം പ്രാപിച്ചപോൽ
    അത്ഭുതങ്ങൾ അടയാളങ്ങൾ
    ദൈവസഭയിൽ നടന്നീടട്ടെ

    2 അസാധ്യമെന്നു കരുതീടുമ്പോൾ
    ആശ്രിതരെല്ലാം കൈ വിടുമ്പോൾ
    ആശക്കെതിരായ് ആശയോടെ
    വിശ്വസിക്കുകിൽ സാധ്യമായീടും;- വിശ്വാസ...

    3 യോർദാൻ സമമായ ശോധനകൾ
    മരണത്തിൻ ഭീതി ഉയർത്തിയാലും
    വിശ്വാസത്തോട് മുന്നേറുമ്പോൾ
    പ്രതികൂലങ്ങൾ വഴി മാറിടും;- വിശ്വാസ...

    4 ദൈവ വേലയെ തികച്ചീടാം
    ഫലമുള്ള തോട്ടമായി മാറീടാം
    ക്രൂശിൽ മാത്രം പ്രശംസിക്കാം
    ക്രൂശിൻ നാഥനെ ഉയർത്തീടാം;- വിശ്വാസ...


    1 Daiva Mahathvam Kandedaam
    Daivathe Aaradhikkaam
    Thejassaal Niranjedaam
    Vishuddhiyodaaradhikkaam

    Vishvasa Veranmaar Vishvasichappol
    Aathmavinnaabhishekam Prapichapol
    Athbhuthangal Adayalangal
    Daiva Sabhayil Nadannedatte

    2 Asaadhyamennu Karuthedumpol
    Aashritharellaam Kai Vidumpol
    Aashakkethiray Aashayode
    Vishvasikkukil Sadhyamayedum;- Vishvasa...

    3 Yordaan Samamaya Shodhanakal
    Maranathin Bheethi Uyarthiyalum
    Vishvasathode Munnerumpol
    Prathikulangal Vazhi Maaridum;- Vishvasa...

    4 Daiva Velaye Thikachedam
    Phalamulla Thottamayi Maaredam
    Krushil Mathram Prashamsikkam
    Krushin Nathhane Uyarthedam;- Vishvasa...



    Daiva Mahathvam Kandedaam - ദൈവമഹത്വം കണ്ടീടാം Daiva Mahathvam Kandedaam - ദൈവമഹത്വം കണ്ടീടാം Reviewed by Christking on March 27, 2020 Rating: 5

    No comments:

    Powered by Blogger.