Daivathil Njaan Kandoru Nir - ദൈവത്തിൽ ഞാൻ കൺടൊരുനിർ ഭയമാം

- Malayalam Lyrics
- English Lyrics
1 ദൈവത്തിൽ ഞാൻ കണ്ടൊരു നിർഭയമാം പാർപ്പിടം
ഇത്ര സൗഖ്യമെങ്ങുമേ കാണുന്നില്ല സാധു ഞാൻ
തന്റെ ചിറകിന്നു കീഴ്ദുർഘടങ്ങൾ നീങ്ങി ഞാൻ
വാഴുന്നെന്തുമോദമായ് പാടും ഞാൻ അത്യുച്ചമായ്
2 തന്റെ നിഴലിനു കീഴ്ഛന്നനായ് ഞാൻ പാർക്കയാൽ
രാപ്പകൽ ഞാൻ നിർഭയൻ-ഭീതി ദൂരെ പാഞ്ഞുപോയ്
3 ഘോര മഹാമാരിയോ കൂരിരുട്ടിൻ വേളയോ
ഇല്ലതെല്ലും ചഞ്ചലം നാഥനുണ്ടു കൂടവേ
4 ആയിരങ്ങളെന്നുടെ നേർക്കു വന്നെതിർക്കിലും
വീതിയുള്ള പക്ഷങ്ങൾ സാധുവെ മറച്ചിടും
5 സ്നേഹശാലി രക്ഷകൻ ഖേടകം തൻ സത്യമാം
എന്റെ ചങ്കിലുണ്ടിതാ രക്ഷിതാവിൻ പേർ സദാ
യേശു എന്നാത്മ സഖേ : എന്ന രീതി
1 Daivathil Njaan Kandoru Nir Bhayamaam Paarppidam
Ithra Saukhyamengngume Kanunnilla Sadhu Njaan
Thante Chirakinnu Keezh Durghadangal Neengi Njaan
Vaazhunnenthu Modamaay Paadum Njaan Athyuchamaay
2 Thante Nizhalinu Keezh-cchannanaay Njaan Paarkkayaal
Rappakal Njaan Nirbhayan Bheethi Doore Paanjupoy
3 Ghoramahaamaariyo Kooriruttin Velayo
Illa Thellum Chanchalam Naadhanundu Koodave
4 Aayirangalennude-nerkku Vannethirkkilum
Veethiyulla Pakshangal Saadhuve Marachidum
5 Snehashaali Rakshakan Khedakam Than Sathyamaam
Ente Chankilundithaa Rakshithaavin Per Sadaa
Yeshu Ennaathma Sakhe : Tune of
Daivathil Njaan Kandoru Nir - ദൈവത്തിൽ ഞാൻ കൺടൊരുനിർ ഭയമാം
Reviewed by Christking
on
April 02, 2020
Rating:

No comments: