Daivathin Krupaye Chinthikkam - ദൈവത്തിൻ കൃപയെ ചിന്തിക്കാം ദിവ്യജീവൻ

- Malayalam Lyrics
- English Lyrics
ദൈവത്തിൻ കൃപയെ ചിന്തിക്കാം
ദിവ്യജീവൻ നൽകിയതോർക്കാം
1 ഏകസുതനിൽ വിശ്വസിച്ചിടുന്നോർ
ക്കേവർക്കും ജീവൻ നൽകുവാനവനെ
ഏകി ലോകത്തെ സ്നേഹിച്ച കൃപയെ
പുകഴ്ത്തി നമുക്കു സ്തുതിക്കാം
2 ന്യായവിധിയിൻ വാളിന്നു കീഴിൽ
ന്യായമായകപ്പെട്ടാകുലരാകും
നമ്മുടെ ശിക്ഷയഖിലം പുത്രന്മേൽ
ചുമത്തിയ കൃപയോർക്കാം
3 ദൈവമേ ദൈവമേ ഈവിധമെന്നെ
കൈവിട്ടതെന്തെന്നലറിക്കരയുവാൻ
ജീവന്റെ നാഥന്നിടയായതെന്തെ
ന്നറിഞ്ഞു നമുക്കു സ്തുതിക്കാം
4 കുരിശിൽ തൻ ജീവൻ വെടിഞ്ഞുവെന്നാലും
മരണത്തെവെന്നുതാനുയിർത്തു മൂന്നാം നാൾ
പ്രാണനു പുതുക്കം പ്രാപിച്ചു നമുക്കും
പ്രണമിച്ചു മുന്നിൽ വീഴാം
5 നമുക്കായിട്ടിന്നും മൽക്കീസെദേക്കിൻ
ക്രമത്തിൽ പ്രധാന പുരോഹിതനായി
സ്വർഗ്ഗവിശുദ്ധസ്ഥലത്തെത്തി വാഴു-
ന്നവനെ നമുക്കു സ്തുതിക്കാം
6 വീണ്ടും വരുന്നു രാജാധിരാജൻ
കണ്ടീടും വേഗം വാനിൽ നാമവനെ
സ്വന്തജനത്തെ ചേർത്തിടുമുടനെ
ഹല്ലേലുയ്യാ ഗീതം തുടരാം
Daivathin Krupaye Chinthikam
Divyajeevan Nalkiyathorkam
1 Ekasuthane Vishwasicheedunor
Kevarkum Jeevan Nalkuvanavane
Eki Lokathe Snehicha Kripaye
Pukazhthi Nammuku Stuthikam
2 Nyaayavidhiyin Vaalinu Keezhil
Nyaayamayakapettakularaakum
Nammude Shikshakhilam Puthranmel
Chummathiya Kripayorkam
3 Daivame Daivame Eevidhamene
Kaivittadendenalari Karayuvan
Jeevante Naadanidayayathende-
Narinju Nammuku Stuthikam
4 Kurishil Than Jeevan Vedinjuvenaalum
Maranathevenuthaanuyirthu Moonam Naal
Praananu Puthukam Prapichu Namukum
Pranamichu Munil Veezham
5 Nammukayittinum Malkizadekin
Kramathil Pradhana Purohithanaayi
Swargavishudha Sthalathethi Vazhunna
Vane Namuku Stuthikam
6 Veendum Varunna Raajadhiraajan
Kandidum Vegam Vaanil Namavane
Swanthajanathe Cherthidumudane
Hallelujah Geetham Thudaram
Daivathin Krupaye Chinthikkam - ദൈവത്തിൻ കൃപയെ ചിന്തിക്കാം ദിവ്യജീവൻ
Reviewed by Christking
on
April 02, 2020
Rating:

No comments: