Daivathin Kunjade Sarva Vandanathinum - ദൈവത്തിൻ കുഞ്ഞാടെ സർവ്വ-വന്ദനത്തിനും

- Malayalam Lyrics
- English Lyrics
ദൈവത്തിൻ കുഞ്ഞാടേ സർവ്വ വന്ദനത്തിനും യോഗ്യൻ നീ
ജ്ഞാനവും ശക്തിയും ധനം ബലം
സ്തുതി ബഹുമാനമെല്ലാം നിനക്
1 ഘോരപിശാചിൻ നുകം നീങ്ങാൻ പോരാ സ്വയത്തിൻ ശ്രമങ്ങൾ
ചോരയിൻ ചോരിച്ചിലാൽ യേശുവേ ഈ വൻ
പോരിനെ തീർത്തവൻ നീ
2 ന്യായപ്രമാണത്തിന്റെ ശാപം ആയതെല്ലാം തീർക്കുവാൻ
പ്രായശ്ചിത്താർത്ഥമായ് പാപത്തിന്നായി
നിൻ കായത്തെ ഏൽപ്പിച്ചു നീ
3 മൃത്യുവെ ജയിപ്പാൻ നീ ദൈവഭൃത്യനാം നിന്നെത്തന്നെ
നിത്യദൈവാവിയാലർപ്പിച്ചതാലീ മർത്യർക്കു ജീവനുണ്ടായ്
4 ദൈവത്തിൻ കൂട്ടായ്മ ഞങ്ങൾ ചാവിലും ആസ്വദിപ്പാൻ
ദൈവത്താൽ വിടപ്പെട്ടു ക്രൂശിങ്കൽ നീ നിൻ
ജീവനെ ഏൽപ്പിച്ചപ്പോൾ
5 കുറ്റം ചുമത്തുന്നതാർ? നിന്റെ ശത്രുവർഗ്ഗമെവിടെ?
യുദ്ധമൊഴിഞ്ഞു സമാധാനമായി വിശുദ്ധമാം രക്തത്തിനാൽ
6 ഹല്ലേലുയ്യാ പാടിൻ ക്രിസ്തു നല്ലവനെന്നാർക്കുവിൻ
വല്ലഭമാം തിരുനാമത്തിൽ സൃഷ്ടിയെല്ലാം വണങ്ങിടട്ടെ
Daivathin Kunjaade Sarva Vandanathinum Yogyan Nee
Njanavum Shakthiyum Dhanam Balam Stuthi Bahumanamelaam Ninake
1 Ghorapishachin Nukam Neengkan Pora Swayathin Shramangal
Chorayin Chorichilal Yeshuve Ie Van Porine Theerthavan Nee
2 Nyayapramanathinte Shapam Aayathelam Theekkuvan
Prayaschitharthamay Papathinay Nin Kayathe Eelppichu Nee
3 Mrithyuve Jayippan Nee Daiva Bhrithyanam Ninethanne
Nithya Daivaviyalarpichathalee Marthyarku Jeevanunday
4 Daivathin Kootaayma Njangal Chavilum Aaswadipaan
Davathal Vidappettu Krooshingal Nee Nin Jeevane Eelpichappol
5 Kutam Chumathunathar Ninte Shathruvargam Evide
Yudhamozhinju Samadanamaayi Vishudhamam Rakthathinal
6 Halelujah Paadin Kristhu Nalavanenorkuvin
Vallabhamam Thirunaamathil Srishtiyelam Vanangeedatte
Daivathin Kunjade Sarva Vandanathinum - ദൈവത്തിൻ കുഞ്ഞാടെ സർവ്വ-വന്ദനത്തിനും
Reviewed by Christking
on
April 02, 2020
Rating:

No comments: