Daivathinu Sthothram Cheytheeduven - ദൈവത്തിനു സ്തോത്രം ചെയ്തീടുവീൻ അവൻ - Christking - Lyrics

Daivathinu Sthothram Cheytheeduven - ദൈവത്തിനു സ്തോത്രം ചെയ്തീടുവീൻ അവൻ


1 ദൈവത്തിനു സ്തോത്രം ചെയ്തീടുവീൻ
അവൻ നല്ലവനല്ലോ ദയ എന്നുമുള്ളത്
ഏകനായ് മഹാത്ഭുതങ്ങൾ ചെയ്തിടുന്നോനെ
ഏകമായ് വണങ്ങി പാടിടാമെന്നും

താൻ നല്ലവനല്ലോ ദയ എന്നുമുള്ളത്
താൻ വല്ലഭനല്ലോ സ്തുതി എന്നുമവന്
താനുന്നതനല്ലോ കൃപ ചെയ്തിടുമല്ലോ
തൻ സന്നിധിയിലെന്നും പ്രമോദമുണ്ടല്ലോ

2 ജ്ഞാനത്തോടാകാശത്തെ വാർത്തെടുത്തവൻ
ഭൂമിയെ വെള്ളത്തിന്മേൽ വിരിച്ചവൻ
ജ്യോതി നൽകും സൂര്യചന്ദ്രതാരവൃന്ദത്തെ
മോടിയോടു വാനത്തിൽ തൂക്കിയവനാം;- താൻ…

3 നീട്ടിയ ഭുജത്താൽ യിസ്രായേലിനെ
വീണ്ടെടുത്തു രക്ഷിച്ചാനന്ദം നൽകി
ചെങ്കടൽ പിളർന്നു തൻ ജനങ്ങളെ
തങ്ക നിലത്തൂടെ താൻ നടത്തിയേ;- താൻ…

4 നീണ്ട മരുഭുവിൽ യാത്ര ചെയ്യുമ്പോൾ
വേണ്ടതെല്ലാം നൽകി ആദരിച്ചു താൻ
ഇമ്പദേശം എന്നന്നേക്കുമവർക്കായ്
അൻപോടവകാശം താനരുളിയേ;- താൻ…

5 താഴ്ചയിൽ നമ്മെ ഓർത്താദരിച്ചല്ലോ
വീഴ്ചയെന്നിയേ കാത്തോമനിച്ചല്ലോ
വൈരിയിൻ കൈയിൽ നിന്നു വീണ്ടെടുത്തല്ലോ
ധൈര്യമായ് നമുക്കും പാടിടാമല്ലോ;- താൻ…

6 മാനവരിൻ സ്നേഹം മാറിടുന്നേരം
മാറിടാത്ത നിത്യ സ്നേഹിതൻ തന്നെ
നേരിടുന്ന എല്ലാ വ്യാകുലങ്ങളും
തീരുമേ തൻ ഉന്നത സന്നിധാനത്തിൽ;- താൻ…


1 Daivathinu Sthothram Cheytheeduven
Avan Nallavanallo Daya Ennumullathe
Ekanay Maha'athbhuthangkal Cheythidunnone
Ekamay Vanangki Paadidamennum

Than Nallavanallo Daya Ennumullathe
Than Vallabhanallo Sthuthi Ennum'avane
Than'unnathanallo Krupa Cheythidumallo
Than Sannidhiyil Ennum Pramodam Undallo

2 Jnjanathodakashathe Vartheduthavan
Bhomiye Vellathin Mel Virichavan
Jyothi Nalkum Sooryachandra’tharavrindathe
Modiyodu Vanathil Thokkiyavanam

3 Neettiya Bhujathal Israyeline
Veendeduthu Rakshicha'anandam Nalki
Chengkadal Pilarnnu Than Janangkale
Thanka Nilathude Thaan Nadathiye

4 Neenda Marubhuvil Yathra Cheiyumpol
Vendathellam Nalki Aadarichu Thaan
Impa Desham Ennannekum Avarkkay
Anpodavakasham Thanaruliye

5 Thazhchayil Namme Ortha’adarichallo
Veezhcha Enniye Kathomanichallo
Vairiyin Kaiyyil Ninnu Veendeduthallo
Dhairyamay Namukkum Padidamallo

6 Manavarin Sneham Maaridum Neram
Maridatha Nithya Snehithan Thane
Neridunna Ella Vyakulangkalum
Theerume Than Unnatha Sannidhanathil



Daivathinu Sthothram Cheytheeduven - ദൈവത്തിനു സ്തോത്രം ചെയ്തീടുവീൻ അവൻ Daivathinu Sthothram Cheytheeduven - ദൈവത്തിനു സ്തോത്രം ചെയ്തീടുവീൻ അവൻ Reviewed by Christking on April 03, 2020 Rating: 5

No comments:

Powered by Blogger.