Dukhathinte Paanapaathram - ദുഃഖത്തിന്റെ പാനപാത്രം കർത്താവെന്റെ കൈയ്യിൽ

    Dukhathinte Paanapaathram - ദുഃഖത്തിന്റെ പാനപാത്രം കർത്താവെന്റെ കൈയ്യിൽ


    1 ദുഃഖത്തിന്റെ പാനപാത്രം കർത്താവെന്റെ കൈയ്യിൽ തന്നാൽ
    സന്തോഷത്തോടതുവാങ്ങി ഹല്ലേലുയ്യ പാടീടും ഞാൻ

    2 ദോഷമായിട്ടെന്നോടൊന്നും എന്റെ താതൻ ചെയ്കയില്ല
    എന്നെ അവനടിച്ചാലും അവനെന്നെ സ്നേഹിക്കുന്നു

    3 കഷ്ടനഷ്ടമേറി വന്നാൽ ഭാഗ്യവാനായ് തീരുന്നു ഞാൻ
    കഷ്ടമേറ്റ കർത്താവോടു കൂട്ടാളിയായ് തീരുന്നു ഞാൻ

    4 ലോക സൗഖ്യമെന്തുതരും ആത്മക്ളേശമതിൻ ഫലം
    സൗഭാഗ്യമുള്ളാത്മജീവൻ കഷ്ടതയിൽ വർദ്ധിക്കുന്നു

    5 ജീവനത്തിൻ വമ്പു വേണ്ടാ കാഴ്ചയുടെ ശോഭ വേണ്ടാ
    കൂടാരത്തിൻ മുടിപോലെ ക്രൂശിൻ നിറം മാത്രം മതി

    6 ഉള്ളിലെനിക്കെന്തു സുഖം തേജസ്സേറും കെരൂബുകൾ
    കൂടാരത്തിനകത്തുണ്ട് ഷെക്കീനായുമുണ്ടവിടെ

    7 ഭകത്മന്മാരാം സഹോദരർ വിളക്കുപോൽ കൂടെയുണ്ട്
    പ്രാർത്ഥനയിൻ ധൂപമുണ്ട് മേശമേലെന്നപ്പമുണ്ട്

    8 പ്രാകാരത്തിലെന്റെ മുമ്പിൽ യേശുവിനെ കാണുന്നു ഞാൻ
    യാഗപീഠമവനത്രേ എന്നുമെന്റെ രക്ഷയവൻ

    9 ദിനം തോറും പുതുക്കുന്ന ശക്തിയെന്നിൽ പകരുവാൻ
    സ്വച്ഛജലം വച്ചിട്ടുള്ള പിച്ചളത്തൊട്ടിയുമുണ്ട്

    10 ലോകത്തെ ഞാനോർക്കുന്നില്ല കഷ്ടനഷ്ടമോർക്കുന്നില്ല
    എപ്പോളെന്റെ കർത്താവിനെ ഒന്നു കാണാമെന്നേയുള്ളു


    1 Dukhathinte Panapatram Karthaavente Kayyil Thannaal
    Santhoshathodathu Vangi Halleluiah Paadeedum Njan

    2 Doshamaayitt’ennodonnum Ente Thaathan Cheykayilla
    Enne’yavanadichaalum Avenenne Snehikkunnu

    3 Kashta’nashta’meri Vannaal Bhaagyanaay Theerunnu Njan
    Kastmetta Karthaavodu Koottaaliyaay Theerunnu Njan

    4 Loka Saukhyam’enthu Tharum Aathmaklesham’athin Phalam
    Saubhaagyamull’aatma’jeevan Kashtathayil Vardhikkunnu

    5 Jeevanathin Vambu Vendaa Kaazhchayude Shobha Vendaa
    Koodaarathin Mudi Pole Krooshin Niram Maathram Mathi

    6 Ullilenikkenthu Sukham Thejasserum Kerubukal
    Kudaarathinn’akathunde Shekkeenaayum’undavide

    7 Bhakthanmaaraam Sahodarar Vilakku Pol Koode’unde
    Praarthanayin Dhoopam’unde Meshamelenn’appam’unde

    8 Praakaarathil’ente Mumbil Yeshuvine Kaanunnu Njan
    Yaaga’peetdam’avanathre Ennum’ente Rakshayavan

    9 Dinam Thorum Puthukkunna Shakthi’ennil Pakaruvaan
    Swatccha’jalam Vechittulla Pichala’thottiyum’unde

    10 Lokhathe Njaanorkunnila Kashta’nashtam Orkunnilla
    Eppolente Karthaavine Onnu Kanamenneyullu



    Dukhathinte Paanapaathram - ദുഃഖത്തിന്റെ പാനപാത്രം കർത്താവെന്റെ കൈയ്യിൽ Dukhathinte Paanapaathram - ദുഃഖത്തിന്റെ പാനപാത്രം കർത്താവെന്റെ കൈയ്യിൽ Reviewed by Christking on April 04, 2020 Rating: 5

    No comments:

    Powered by Blogger.