Eereyamo Naliniyum Yeshuve Kanuvan - ഏറെയാമോ നാളിനിയും യേശുവെ കാണുവാൻ - Christking - Lyrics

Eereyamo Naliniyum Yeshuve Kanuvan - ഏറെയാമോ നാളിനിയും യേശുവെ കാണുവാൻ


ഏറെയാമോ നാളിനിയും യേശുവെ കാണുവാൻ ഹാ!

1 ദുരിതമെഴുമീ ധരയിൽ വന്നോ
കുരിശിലുയരും എനിക്കായ് തന്നോ ആ ആ ആ
പ്രേമനിധിയെ കാണുവതെന്നിനി?

2 എന്നെയോർത്തു കരഞ്ഞ കണ്ണിൽ
മിന്നും സ്നേഹപ്രഭയെ വിണ്ണിൽ ആ ആ ആ
ചെന്നു നേരിൽ കാണുവതെന്നിനി?

3 വിശ്വസിപ്പോർ വീതമായി
വിശ്വമേകും വിനകൾ തീർക്കും ആ ആ ആ
വീട്ടിൽ ചെന്നു ചേരുവതെന്നിനി?

4 പിരിഞ്ഞുപോയ പ്രിയരെ കണ്ടു
പരമനാട്ടിൽ കുതുകം കൊണ്ടുആ ആ ആ
പുതിയ ഗീതം പാടുവതെന്നിനി?

5 ഇന്നു ഞാനെൻ ഹൃദയക്കണ്ണാൽ
എന്നും കാണും തൻ മുഖമെന്നാൽ ആ ആ ആ
മുഖാമുഖമായ് കാണുവതെന്നിനി?


English

Eereyamo Naliniyum Yeshuve Kanuvan - ഏറെയാമോ നാളിനിയും യേശുവെ കാണുവാൻ Eereyamo Naliniyum Yeshuve Kanuvan - ഏറെയാമോ നാളിനിയും യേശുവെ കാണുവാൻ Reviewed by Christking on April 07, 2020 Rating: 5

No comments:

Powered by Blogger.