En Bhavanam Manoharam - എൻ ഭവനം മനോഹരം എന്താനന്ദം - Christking - Lyrics

    En Bhavanam Manoharam - എൻ ഭവനം മനോഹരം എന്താനന്ദം


    എൻ ഭവനം മനോഹരം എന്താനന്ദം
    വർണ്യാതീതം സമ്മോദകം
    ദൂരെ മേഘപാളിയിൽ ദൂരെ താരാപഥ വീചിയിൽ
    ദൂത വൃന്ദങ്ങൾ സമ്മോദരായ് പാടീടും സ്വർഗ്ഗവീഥിയിൽ

    1 പൊന്മണിമേടകൾ മിന്നുന്ന ഗോപുരം
    പത്തും രണ്ടു രത്നക്കല്ലുകളാൽ തീർത്തതാം മന്ദിരം
    കണ്ടെൻ കണ്ണുകൾ തുളുമ്പിടും ആനന്ദാശ്രു പൊഴിച്ചിടും

    2 എൻ പ്രേമകാന്തനും മുൻപോയ ശുദ്ധരും
    കരം വീശി വീശി മോദാൽ ചേർന്നു സ്വാഗതം ചെയ്തിടും
    മാലാഖ ജാലങ്ങൾ നമിച്ചെന്നെ ആനയിക്കും എൻ സ്വർഭവനേ

    3 എന്തു പ്രകാശിതം എന്തു പ്രശോഭിതം
    ഹല്ലേലുയ്യ പാടും ശുദ്ധർ ഏവം ആലയം പൂരിതം
    ഞാനും പാടിടും ആ കൂട്ടത്തിൽ ലയിച്ചിടും യുഗായുഗേ


    En Bhavanam Manoharam Enthaanandam Varnyaatheetham Sammodakam
    Doore Meghappaaliyil Doore Thaaraapatha Veechiyil
    Dootha Vyrundangal Sammodaraay Paadeedum Swarggaveethiyil

    1 Ponmanimetakal Minnunna Gopuram
    Pathum Randu Rathnakkallukalaal Theerthathaam Mandiram
    Kanten Kannukal Thulumpidum Anandaashru Pozhichitum

    2 en Premakaanthanum Munpoya Shuddharum
    Karam Veeshi Veeshi Modaal Chernnu Swaagatham Cheyitheedum
    Maalaakha Jaalangal Namichenne
    Aanandikkum en Swarbhavane

    3 Enthu Prakaashitham Enthu Prashobhitham
    Halleluyya Paadum Shuddhar Evam Aalayam Pooritham
    Njaanum Paatitum Aa Koottathil Layichidum Yugaayuge



    En Bhavanam Manoharam - എൻ ഭവനം മനോഹരം എന്താനന്ദം En Bhavanam Manoharam - എൻ ഭവനം മനോഹരം എന്താനന്ദം Reviewed by Christking on April 08, 2020 Rating: 5

    No comments:

    Powered by Blogger.