En Manassuyarunnaho (Psalm 45) - എൻ മനസുയരുന്നഹോ നൻമയേറും വചനത്താൽ - Christking - Lyrics

En Manassuyarunnaho (Psalm 45) - എൻ മനസുയരുന്നഹോ നൻമയേറും വചനത്താൽ


എന്മനസ്സുയരുന്നഹോ! നന്മയേറും വചനത്താൽ
ചിന്മയരാജനെക്കുറിച്ചു പാടിയ കഥ ചെമ്മയോടറിയിച്ചിടുന്നു

1 ലേഖകന്റെ വേഗമേറും ലേഖനി താനെന്റെ ജിഹ്വ
ലോകപാലക! നീയെത്രയും നരസുതരിലാകവേ സുന്ദരനാകുന്നു

2 നിന്നധരങ്ങളിൽ കൃപമന്നനേ സംക്രമിക്കുന്നു
ഉന്നതനാം ദേവനതിനാൽ നിന്നെയങ്ങഹോ! എന്നുമാശീർവ്വദിച്ചിടുന്നു

3 ശൂരനേ! നിൻവാളരയ്ക്കു വീര്യമഹിമയോടൊത്തു
ചാരുതരമായ് ബന്ധിച്ചിട്ടു നീതി സൗമ്യത നേരിവയാൽ മഹത്വത്തോടു

4 വാഹനമേറുക തവ വാമേതരമായ ബാഹു
ഭീമസംഗതികൾ നിനക്കു പറഞ്ഞുതരും ആഹവ വിഷയമായഹോ!

5 വൈരികളിൻ ഹൃത്തടത്തിൽ പാരമാം മൂർച്ചയുള്ള നിൻ
ക്രൂരശരങ്ങൾ തറച്ചിടും ശത്രുഗണങ്ങൾ വീണടിപെടും നിൻസന്നിധൗ

6 നിന്നുടെ സിംഹാസനമോ എന്നുമുള്ളതത്രേ ചെങ്കോൽ
മന്നവ, നേരുള്ളതാണഹോ! നീതിയെഴും നീ ദുർന്നയത്തെ സഹിക്കാ ദൃഢം

7 തന്നിമിത്തം തവ നാഥൻ നിന്നുടെ കൂട്ടുകാരേക്കാൾ
നിന്നെയാനന്ദ തൈലംകൊണ്ട് അധികമായി നന്ദിയോടു ചെയ്തഭിഷേകം

8 ദന്തീദന്തംകൊണ്ടുള്ളതാം ചന്തമാം രാജധാനിയിൽ
സ്വാന്തമോദം വരുത്തുന്നല്ലൊ നിനക്കനിശം കമ്പിവാദ്യങ്ങളിൻ നിസ്വനം

9 നിന്നുടെ കഞ്ചുകമാകെ മന്നനെ മൂറും ലവംഗം
ചന്ദനമിവയാൽ നല്ലൊരു മണം പരത്തി മന്ദിരം സുഗന്ധമാക്കുന്നു

10 ആമോദമാനസനാമെൻ ശ്രീമഹീപാലകമണേ!
രാജകുമാരികൾ നിന്നുടെ സുമുഖികളാം വാമമാർ നടുവിലുണ്ടഹോ!

11 നിന്നുടെ വലത്തോഫീറിൻ പൊന്നണിഞ്ഞും കൊണ്ടു രാജ്ഞി
നിന്നിടുന്നല്ലയോ സാധ്വീ! നീ നോക്കുകെൻമൊഴി ക്കിന്നു ചായിക്ക നിൻ കാതുകൾ

12 താതഗൃഹം സ്വജനമിത്യാദികൾ സ്മരിക്ക വേണ്ടാ
പ്രീതനാകും നിന്നഴകിനാൽ രാജനപ്പോഴേ നീയവനെ നമിച്ചിടുക

13 തീറുവിൻ ജനങ്ങളന്നു സാരമാം കാഴ്ചകളോടു
കൂടവേ വരും നിൻസവിധേ മുഖശോഭ തേടുമക്കുബേര പൂജിതർ

14 അന്തഃപുരത്തിലെ രാജ്ഞി ചന്തമെഴും ശോഭമൂലം
എന്തു പരിപൂർണ്ണയാം അവളണിയും വസ്ത്രം പൊൻകസവുകൊണ്ടു ചെയ്തതാം

15 രാജസന്നിധിയിലവൾ തോഴിമാരോടൊന്നു ചേർന്നു
രാജകീയ വസ്ത്രമേന്തിയേ കൊണ്ടു വരപ്പെട്ടിടുമന്നാ വേളിനാളതിൽ

16 സന്തോഷോല്ലാസങ്ങളോടു ദന്തനിർമ്മിതമാം രാജ
മന്ദിരത്തിൽ കടക്കുമന്നാൾ അളവില്ലാത്ത ബന്ധുജനയുക്തയാമവൾ

17 നിന്റെ മക്കൾ നിൻപിതാക്കൾക്കുള്ള പദവിയിലെത്തി
ആയവർക്കു പകരം വാഴും സർവ്വഭൂമിയിൽ നീയവരെ പ്രഭുക്കളാക്കും

18 എല്ലാത്തലമുറകളും നിന്നുടെ നാമത്തെയോർക്കും
വണ്ണമാക്കും ഞാനതുമൂലം ജാതികൾ ധന്യേ എന്നുമെന്നും നിന്നെ സ്തുതിക്കും

19 ഉന്നതസ്ഥിതനാം സ്വർഗ്ഗമന്നവന്നും തൻസുതന്നും
എന്നുമുള്ളാവിക്കും മംഗളം ആദിമുതല്ക്ക് ഇന്നുമെന്നും ഭവിച്ചിടട്ടെ


En Manass Uyarunnaho! Nanmayerum Vachanathaal
Chinmaya Raajanekkurichu-paadiya Kadha Chemmayod Ariyichidunnu

1 Lekhakante Vegamerum Lekhani Thaanente Jihwa
Lokapaalaka! Neeyethrayum Narasutharilaakave Sundaranaakunnu

2 Ninnadharangalil Krupa Mannane Samkramikkunnu
Unnathanaam Devanathinaal Ninneyangaho! Ennum Aashirvvadichidunnu

3 Shoorane! Ninvaalarackku Veerya-mahimayodothu
Chaathuramaay Bendhichittu-neethi Saumyatha Nerivayaal Mahathwathodu

4 Vaahanameruka Thava Vaametharamaaya Baahu
Bheema Samgathikal Ninakku Paranju Tharum Aahava Vishayamaayaho!

5 Vairikalil Hruthadathil Paaramaam Moorchayulla Nin
Kroora Sharangal Tharachidum Shathru Ganangal Veenadipedum Nin Sannidhau

6 Ninnude Simhaasanamo Ennumullathathre Chenkol
Mannava, Nerullathaanaho! Neethiyezhum Nee Durnnayathe Sahikkaa Druddam

7 Thannimitham Thava Naadan Ninnude Koottukaarekkaal
Ninneyaananda Thailam Kondu Adhikamaayi Nandiyodu Cheythabhishekam

8 Dantthee Dantham Kondullathaam Chanthamaam Raajadhaaniyil
Swaanthamodam Varuthunnallo Ninakkanisham Kambivaadyangalil Niswanam

9 Ninnude Kanjchukamaake Mannane Murum Lavangam
Chandanam Ivayaal Nalloru Manam Parathi Mandiram Sugandhamaakkunnu

10 Aamoda Maanasanaamen Shreemahee Paalakamane!
Raajakumaarikal Ninnude Sumukhikalaam Vaamamaar Naduvilundaho!

11 Ninnude Valathopheerin Ponnaninjum Kondum Raanjnji
Ninnidunnallayo Saadhwi! Nee Nokkuken Mozhikkinnu Chaayikka Nin Kaathukal

12 Thaatha Gruham Swajanami Thyaadikal Smarikka Vendaa
Preethanaakum Ninnazhakinaal Raajanappozhe Neeyavane Namichiduka

13 Theeruvin Janangalannu Saaramaam Kazhchakalodu
Koodave Varum Savidhe Ninmukha Shobha Thedumakkubera Poojithar

14 Anthapurathile Raajnji Chanthmezhum Shobha Moolam
Enthu Paripoornnayaam Ava-laniyum Vasthram Ponkasavu Kondu Cheythathaam

15 Raaja Sannidhiyilaval Thozhimaarodonu Chernnu
Raajakeeya Vasthram Enthiye-kondu Varappettidumannaa Velinaalathil

16 Santhoshollaasangalodu Dantha Nirmmithamaam Raaja
Mandirathil Kadakkumannaal Alavillaatha Bendhujanayukthayaamaval

17 Ninte Makkal Nin Pithaakkal-kkulla Padaviyilethi
Aayavarkku Pakaram Vaazhum Sarvva Bhoomiyil Neeyavare Prabhukkalaakkum

18 Ellaa Thalamurakalum Ninnude Naamatheyorkkum
Vannamaakkum Njaanathu Moolam Jaathikal Dhanye Ennumennum Ninne Sthuthikkum

19 Unnathasthithanaam Swargga-mannavanum Than Suthanum
Ennumullaavikkum Mangalam Aadimuthalkke Innumennum BhavichidatteEn Manassuyarunnaho (Psalm 45) - എൻ മനസുയരുന്നഹോ നൻമയേറും വചനത്താൽ En Manassuyarunnaho (Psalm 45) - എൻ മനസുയരുന്നഹോ നൻമയേറും വചനത്താൽ Reviewed by Christking on April 09, 2020 Rating: 5

No comments:

Powered by Blogger.