En Manamennennum Vaazhtheedume - എൻ മനമെന്നെന്നും വാഴ്ത്തീടുമേ സ്തുത്യനാം - Christking - Lyrics

    En Manamennennum Vaazhtheedume - എൻ മനമെന്നെന്നും വാഴ്ത്തീടുമേ സ്തുത്യനാം


    1 എൻ മനമെന്നെന്നും വാഴ്ത്തീടുമേ
    സ്തുത്യനാം ദൈവത്തെ പുകഴ്ത്തിടുമെ
    സർവ്വ മഹത്വത്തിനും യോഗ്യനവൻ
    യാഹെന്നല്ലോ അവൻ ശ്രേഷ്ട നാമം

    ഹാ.. എന്റെ ദൈവമോ അവനുന്നതനല്ലോ
    എന്റെ കർത്തനോ അവൻ വല്ലഭനല്ലോ

    2 മഹത്വവും തേജസ്സും ധരിച്ചിടുന്നോൻ
    തിരശീല പോൽ വാനത്തെ വിരിപ്പോൻ
    മേഘങ്ങളെ തന്റെ തേരാക്കിയും
    കാറ്റിൻ ചിറകിന്മീതെ സഞ്ചരിക്കുന്നോൻ;- ഹാ.. എന്റെ

    3 കാറ്റിനെ തൻ ദൂതന്മാരായ് നിയമിക്കുന്നോൻ
    അഗ്നിജ്വാലയെ തന്റെ സേവകരായും
    മരണ പാതാളത്തിൻ താക്കോലുള്ളവൻ
    എന്നന്നേക്കും നിത്യജീവനേകിടുന്നവൻ;- ഹാ.. എന്റെ

    4 മാറത്തു പൊൻകച്ച അണിഞ്ഞവനായ്
    ഏഴു നക്ഷത്രം വലങ്കയ്യിൽ പിടിച്ചും
    അവൻ മുടി ഹിമത്തേക്കാൾ വെണ്മയുള്ളതും
    കണ്ണുകളോ അഗ്നിജ്വാലക്കൊത്തതും;- ഹാ.. എന്റെ

    5 വെള്ളോട്ടിനു സദൃശ്യമാം കാൽകളുള്ളവൻ
    വായിൽ നിന്നും മൂർച്ചയേറും വാൾ പുറപ്പെടും
    അവൻ മുഖം സൂര്യനേക്കാൾ ശോഭയുള്ളതും
    ശബ്ദമോ പെരുവെള്ളത്തിൻ ഇരച്ചിൽ പോലെ;- ഹാ.. എന്റെ

    6 ദൂതർ സംഘം അത്യുച്ചത്തിൽ ഘോഷിച്ചിടുന്നു
    ദൈവത്തിൻ കുഞ്ഞാടെ നീ അറുക്കപ്പെട്ടു
    ശക്തി ധനം ബലം ജ്ഞാനം ബഹുമാനവും
    മഹത്വത്തിനും സ്തോത്രത്തിനും യോഗ്യൻനീ;- ഹാ.. എന്റെ


    1 en Manamennennum Vazhtheedume
    Sthuthyanam Daivathe Pukazhthidume
    Sarvva Mahathvaththinum Yogyanavan
    Yaahennallo Avan Shreshda Naamam

    Haa.. Ente Daivamo Avanunnathanallo
    Ente Karthano Avan Vallabhanallo

    2 Mahathvavum Thejassum Dharichidunnon
    Thirashela Pol Vanathe Virippon
    Meghangale Thante Therakkiyum
    Kattin Chirakinmethe Sanjcharikkunnon;- Haa.. Ente

    3 Kattine Than Doothanmaray Niyamikkunnon
    Agnijvalaye Thante Sevakarayum
    Marana Pathalathin Thakkolullavan
    Ennannekkum Nithyajeevanekidunnavan;- Haa.. Ente

    4 Marathu Ponkacha Aninjavanay
    Eezhu Nakshathram Valangkayyil Pidichum
    Avan Mudi Himathekkal Venmayullathum
    Kannukalo Agnijvalakkothathum;- Haa.. Ente

    5 Vellottinu Sadrishyamaam Kalkalullavan
    Vayil Ninnum Moorchayerum Vaal Purappedum
    Avan Mukham Sooryanekkal Shobhayullathum
    Shabdamo Peruvellathin Irachil Pole;- Haa.. Ente

    6 Doothar Samgham Athyuchathil Ghoshichidunnu
    Daivathin Kunjade Nee Arukkappettu
    Shakthi Dhanam Balam Jaanam Bahumaanavum
    Mahathvathinum Sthothrathinum Yogyannee;- Haa.. Ente



    En Manamennennum Vaazhtheedume - എൻ മനമെന്നെന്നും വാഴ്ത്തീടുമേ സ്തുത്യനാം En Manamennennum Vaazhtheedume - എൻ മനമെന്നെന്നും വാഴ്ത്തീടുമേ സ്തുത്യനാം Reviewed by Christking on April 09, 2020 Rating: 5

    No comments:

    Powered by Blogger.