En Perkken Yeshu Marichu - എൻ പേർക്കെൻ യേശു മരിച്ചു - Christking - Lyrics

    En Perkken Yeshu Marichu - എൻ പേർക്കെൻ യേശു മരിച്ചു


    1 എൻ പേർക്കെൻ യേശു മരിച്ചു എന്നു
    വിശ്വസിക്കുന്നു എൻ ഹൃദയേ
    കാൽവറി ക്രൂശിലെ ബലി മരണം
    നിൻ മക്കൾ ഞങ്ങളിന്നോർത്തിടുന്നു

    2 ജീവന്റെ അപ്പം എന്നരുളിയോനെ
    സ്വർഗ്ഗത്തിൽ നിന്നും വന്നവനെ
    എന്നെ ഭുജിക്കുന്നോൻ എൻ മൂലം ജീവിക്കും
    എന്നരുൾ ചെയ്തോനെ വാഴ്ത്തിടുന്നു

    3 കരത്തിലേന്തി അപ്പം വാഴ്ത്തിയവൻ
    ശിഷ്യർക്കേകി ഇതെൻ ശരീരം
    വാങ്ങി ഭക്ഷിപ്പിൻ ഞാൻ വരുവോളമെൻ
    ഓർമ്മക്കായ് ചെയ്യുവിൻ എന്നുരച്ചു

    4 പാനപാത്രത്തെയും കരത്തിലേന്തി
    സ്തോത്രം ചൊല്ലി തൻ ശിഷ്യർക്കേകി
    ഇതെന്റെ രക്തം പാനം ചെയ്യുമ്പോളെൻ
    മരണത്തെ എന്നെന്നും ഓർത്തീടുക

    5 എൻ യേശു നാഥന്റെ കാൽ കരങ്ങൾ
    മൂന്നാണിയിന്മേൽ തൂങ്ങപ്പെട്ടോ
    കാൽവറി ക്രൂശിലെ തിരു രക്തത്താൽ
    എൻ പാപ കറകൾ കഴുകി യേശു


    1 En Perkken Yeshu Marichu Ennu
    Vishvasikkunnu en Hridaye
    Kaalvari Krooshile Bali Maranam
    Nin Makkal Njangalinnorthidunnu

    2 Jeevante Appam Ennaruliyone
    Svarggathil Ninnum Vannavane
    Enne Bhujikkunnon en Moolam Jeevikkum
    Ennarul Cheythone Vaazhthidunnu

    3 Karathilenthi Appam Vazhthiyavan
    Shishyarkkeki Ithen Shareeram
    Vangi Bhakshippin Njaan Varuvolamen
    Ormmakkay Cheyyuvin Ennurachu

    4 Paanapaathratheyum Karathilenthi
    Sthothram Cholli Than Shishyarkkeki
    Ithente Raktham Panam Cheyyumpolen
    Maranathe Ennennum Ortheduka

    5 en Yeshu Nathhante Kaal Karangal
    Moonnaniyinmel Thoongappetto
    Kaalvari Krooshile Thiru Rakthathaal
    En Paapa Karakal Kazhuki Yeshu



    En Perkken Yeshu Marichu - എൻ പേർക്കെൻ യേശു മരിച്ചു En Perkken Yeshu Marichu - എൻ പേർക്കെൻ യേശു മരിച്ചു Reviewed by Christking on April 09, 2020 Rating: 5

    No comments:

    Powered by Blogger.