En Priya Rakshanan Neethiyin Suryanai - എൻപ്രിയരക്ഷകൻ നീതിയിൻ സൂര്യനായ് - Christking - Lyrics

    En Priya Rakshanan Neethiyin Suryanai - എൻപ്രിയരക്ഷകൻ നീതിയിൻ സൂര്യനായ്


    എൻപ്രിയരക്ഷകൻ നീതിയിൻ സൂര്യനായ്
    തേജസ്സിൽ വെളിപ്പെടുമേ
    താമസമെന്നിയേ മേഘത്തിൽ വരും താൻ
    കാന്തയാമെന്നെയും ചേർത്തിടും നിശ്ചയമായ്

    1 യെരൂശലേമിൽ തെരുവിലൂടെ ക്രൂശുമരം ചുമന്നു
    കാൽവറിയിൽ നടന്നു പോയവൻ
    ശോഭിത പട്ടണത്തിൽ മുത്തുകളാലുള്ള
    വീടുകൾ തീർത്തിട്ടു വേഗത്തിൽ വരുമവൻ

    2 ആനന്ദപുരത്തിലെ വാസം ഞാനോർക്കുമ്പോൾ
    ഇഹത്തിലെ കഷ്ടം സാരമോ?
    പ്രത്യാശാഗാനങ്ങൾ പാടി ഞാൻ നിത്യവും
    സ്വർഗ്ഗീയ സന്തോഷ-മിഹത്തിലുണ്ടിന്നലേക്കാൾ

    3 നീതിസൂര്യൻ വരുമ്പോൾ തൻ പ്രഭയിൻ കാന്തിയാൽ
    എൻ ഇരുൾനിറം മാറിടുമെ
    രാജരാജപ്രതിമയെ ധരിപ്പിച്ചെന്നെ തൻ
    കൂടവെയിരുത്തുന്ന രാജാവു വേഗം വരും

    4 സന്താപം തീർത്തിട്ടു അന്തമില്ലായുഗം
    കാന്തനുമായി വാഴുവാൻ
    ഉള്ളം കൊതിക്കുന്നെ പാദങ്ങൾ പൊങ്ങുന്നെ
    എന്നിങ്ങു വന്നെന്നെ ചേർത്തിടും പ്രേമകാന്തൻ


    En Priya Rakshakan Neethiyin Suryanai
    Thejassil Velippedume
    Thamasamenniye Meghathil Varum Than
    Kanthayam Enneyum Cherthidum Nishchayamay

    1 Yerushalemin Theruvilude Krushumaram Chumannu
    Kalvariyil Nadannu Poyavan
    Shobhitha Pattanathil Muthukalalullah
    Veedonnu Theerthittu Vegathil Varumavan

    2 Anandapurathile Vaasam Njanorkumbol
    Ihathile Kashtam Saramo?
    Prathyasha Ganangal Paadi Njaan Nithyavum
    Swargeeya Santhosham Ihathilundinnalekkaal

    3 Neethisuryan Varumbol Than Prabhayin Kanthiyal
    Enn Irulniram Maaridume
    Rajaraja Prathimhaye Dharippichittenne Than
    Koodave Iruthunna Rajaavu Vegam Varum

    4 Santhaapam Theerthittu Anthamilla Yugam
    Kanthanumai Vazhuvaan
    Ullam Kothickunne Padhangal Pongunne
    Enningu Vannenne Cherthidum Premakanthan



    En Priya Rakshanan Neethiyin Suryanai - എൻപ്രിയരക്ഷകൻ നീതിയിൻ സൂര്യനായ് En Priya Rakshanan Neethiyin Suryanai - എൻപ്രിയരക്ഷകൻ നീതിയിൻ സൂര്യനായ് Reviewed by Christking on April 11, 2020 Rating: 5

    No comments:

    Powered by Blogger.