En Yeshuve en Jeevane - എൻ യേശുവേ എൻ ജീവനേ - Christking - Lyrics

    En Yeshuve en Jeevane - എൻ യേശുവേ എൻ ജീവനേ


    എൻ യേശുവേ എൻ ജീവനേ
    എന്നാശ നീ മാത്രമാം

    1 ശോകാന്ധകാരങ്ങളിൽ
    എൻ ഏകാന്ത നേരങ്ങളിൽ
    എൻ കാന്ത നീയുള്ളിലാശ്വാസമായ്
    വൈകാതെൻ മുൻ വന്നിടും;- എൻ...

    2 ഉറ്റോരുപേക്ഷിച്ചിടും
    എൻ കൂട്ടാളികൾ പോയിടും
    തെറ്റാതെന്നാവശ്യനേരങ്ങളിൽ
    കൂട്ടായെനിക്കുണ്ടു നീ;- എൻ...

    3 രാവിൽ വിളക്കാണു നീ
    എൻ നാവിൽ മധുവാണു നീ
    അളവില്ലാ കദനത്തിൻ കാർമേഘത്തിൽ
    മഴവില്ലിനൊളിയാണു നീ;- എൻ...

    4 വേറില്ലെനിക്കാശ്രയം
    വേറില്ലെനിക്കാരുമേ
    നേരിട്ടറി-ഞ്ഞെന്നഴൽ നീക്കുവാൻ
    ചാരത്തു നീ മാത്രമേ;- എൻ...

    5 ഒന്നേയെനിക്കാഗ്രഹം ഞാൻ
    നിന്നെയെൻ മുൻ കാണണം
    എന്നേരവും നിൻ മുഖദർശനം
    തന്നേഴയെയോർക്കണം;- എൻ...


    En Yeshuve en Jeevane
    Ennasha Nee Mathramam

    1 Shokandakarangalil
    En Ekantha Nerangalil
    En Kanda Neyulli’laswasamai
    Vaikathen Mun Vannidum

    2 Utto’ruposhchidum
    En Kuttalikal Poyidum
    Thettathen’awasya’nerangalil
    Kuttayin’kundu Nee

    3 Ravil Vilakanu Nee
    En Navil Madhuvanu Nee
    Alavilla Kadanathin Karmegathil
    Mazavi’llin’oliyanu Nee

    4 Veri’llenikasrayam
    Verli’llenikarume
    Nerittari’jenazal Neekuvan
    Charathu Nee Mathrame

    5 Onneyenikagraham Njan
    Ninneyen Mun Kananem
    Ennerauvm Nin Muka’dershanam
    Thannezaye’yorkanam



    En Yeshuve en Jeevane - എൻ യേശുവേ എൻ ജീവനേ En Yeshuve en Jeevane - എൻ യേശുവേ എൻ ജീവനേ Reviewed by Christking on April 21, 2020 Rating: 5

    No comments:

    Powered by Blogger.