Enikkay Karutham Ennurachavane - എനിക്കായ് കരുതാമെന്നുരച്ചവനെ

    Enikkay Karutham Ennurachavane - എനിക്കായ് കരുതാമെന്നുരച്ചവനെ


    1 എനിക്കായ് കരുതാമെന്നുരച്ചവനെ
    എനിക്കൊട്ടും ഭയമില്ല നിനച്ചിടുമ്പോൾ
    എനിക്കായ് കരുതുവാൻ ഇഹത്തിലില്ലേയൊന്നും
    ചുമത്തുന്നെൻഭാരം എല്ലാം നിന്റെ ചുമലിൽ

    2 ഭക്ഷണമില്ലാതെ വാടി കുഴഞ്ഞിടുമ്പോൾ
    ഭക്ഷണമായ് കാകൻ എന്റെ അടുക്കൽ വരും
    അപ്പവും ഇറച്ചിയും ഇവ കരത്തിൽ തരും
    ജീവ ഉറവയിൻ തോടെനിക്കു ദാഹം തീർത്തിടും

    3 ക്ഷാമമേറ്റു സാരെഫാത്തിൽ സഹിച്ചിടുവാനായ്
    മരിക്കുവാനൊരുക്കമായ് ഇരുന്നിടിലും
    കലത്തിലെ മാവു ലേശം കുറയുന്നില്ലെ-എന്റെ
    കലത്തിൽ എണ്ണ കവിഞ്ഞൊഴുകിടുമെ

    4 കാക്കകളെ നോക്കിടുവിൻ വിതയ്ക്കുന്നില്ല
    കൊയ്തു കളപ്പുരയൊന്നും നിറയ്ക്കുന്നില്ല
    വയലിലെ താമരകൾ വളരുന്നല്ലൊ നന്നായ്
    വാനിലെ പറവകൾ പുലരുന്നല്ലോ

    5 ശത്രു ഭീതി കേട്ടു തെല്ലും നടുങ്ങിടിലും
    ചൂരച്ചെടി തണലതിൽ ഉറങ്ങിടിലും
    വന്നുണർത്തി തരും ദൂതർ കനലടകൾ
    തിന്നു തൃപ്തനാക്കി നടത്തിടും ദിനം ദിനമായ്

    6 നെഞ്ചമെ നിൻ ചഞ്ചലങ്ങൾ ഒന്നും വേണ്ട
    പഞ്ചമുറിവേറ്റ നാഥൻ തഞ്ചമേകിടും
    പിഞ്ചുപേകില്ലോരുനാളും തൻ കരുണകൾ ഓർത്തു
    പുഞ്ചിരി തൂകിടുക നീ എന്നും മനമെ


    1 Enikkay Karutham Ennurachavane
    Enikottum Bhayamilla Ninachidumpol
    Enikai Karuthuvan Ihathilille Onnum
    Chumathunnen Bharamellam Ninte Chumalil

    2 Bhakshanam’illathe Vadi Kuzhan’jidumpol
    Bhakshanamai Kakan Ente Arikil Varum
    Appavum Irachi Eva Karathil Tharum
    Jeeva Uravain Thodeniku Daham Theerthidum

    3 Kshamamettu Sarefathil Sahichidilum
    Marikuvan Orukamai Irunnidilum
    Kalathile Mavu’lesham Kurayukilla-ente
    Kalashathil Enna Kavinjo’zhukidume

    4 Kakkakale Nokkiduvin Vithakunnilla
    Koithu Kalapurayonnum Nirackunnilla
    Vayalile Thamarakal Valarunnallo Nannyi
    Vanile Paravakal Pularunnallo

    5 Shathru Bheethi Kettu’thellum Nadungeedilum
    Chura’chedi Thanalathil Urangeedilum
    Vannunarthi Tharum Dhudhan Kanaladakal
    Thinnu Thripthanaki Nadathidum Dinam Dinamay

    6 Nenjame Nin Chanchalangal Onnum Venda
    Panchamurivetta Nathan Thanchamekidum
    Pinchupokillorunalum Than Karunakal Orthu
    Punchiri Thukiduka Nee Ennum Maname



    Enikkay Karutham Ennurachavane - എനിക്കായ് കരുതാമെന്നുരച്ചവനെ Enikkay Karutham Ennurachavane - എനിക്കായ് കരുതാമെന്നുരച്ചവനെ Reviewed by Christking on April 22, 2020 Rating: 5

    No comments:

    Powered by Blogger.