Ennaashrayamen Yeshuvilaakayaal - എന്നാശ്രയം എൻ യേശുവിലാകയാൽ - Christking - Lyrics

    Ennaashrayamen Yeshuvilaakayaal - എന്നാശ്രയം എൻ യേശുവിലാകയാൽ


    എന്നാശ്രയം എൻ യേശുവിലാകയാൽ
    ഭയമില്ല ലവലേശവും-എന്നിൽ
    ഭയമില്ല ലവലേശവും

    1 ആഴ്ചയിൻ ആദ്യദിനെ ദിവ്യ
    ഉയിർപ്പിന്റെ ഈ സുദിനെ
    എനിക്കാരാധിപ്പാൻ ദയ നല്കിയതാൽ ദേവാ
    പുകഴ്ത്തിടും നിൻ നാമത്തെ

    2 പോയ ദിനങ്ങളെല്ലാം
    ദൈവം കാത്തെന്നെ പരിപാലിച്ചു
    തന്റെ കരുണയിൻ ചിറകിൽ മറച്ചെന്നെ നടത്തി
    പുതുബലം കല്പിച്ചതാൽ

    3 ശത്രുവിൻ സൈന്യങ്ങളെന്നെ
    വളഞ്ഞാലും ഭയമില്ലഹെ
    അതിവല്ലഭൻ കൃപ എനിക്കുള്ളതിനാൽ സ്തോത്രം
    ഹല്ലേലൂയാ പാടും ഞാൻ

    4 പകയ്ക്കട്ടെ ലോകരെല്ലാം എന്നെ
    പഴിക്കട്ടെ സ്നേഹിതരും
    ഏറെ പഴികളും ദുഷികളും കേട്ടവാനാം ക്രിസ്തു
    എന്നോടു കൂടെയുണ്ട്‌

    5 ഏതൊരു ആപത്തിലും
    ദാനിയേലിൻ മഹനാം ദൈവം
    തന്റെ ദൂതനെ അയച്ചെന്നെ കാവൽ ചെയ്യും
    അതാൽ ആനന്ദമെനിക്കവനിൽ

    6 സ്തോത്രങ്ങളാൽ സ്തുതിക്കും
    നല്ല കീർത്തനങ്ങൾ ചെയ്യും ഞാൻ
    എൻറെ ആർത്തികൾ തീർത്ത സർവ്വേശ്വരനെ നിതം
    വാഴ്ത്തി സ്തുതിച്ചിടും ഞാൻ


    English

    Ennaashrayamen Yeshuvilaakayaal - എന്നാശ്രയം എൻ യേശുവിലാകയാൽ Ennaashrayamen Yeshuvilaakayaal - എന്നാശ്രയം എൻ യേശുവിലാകയാൽ Reviewed by Christking on April 23, 2020 Rating: 5

    No comments:

    Powered by Blogger.