Ennasha Ennumente Rakshithavilakayal - എന്നാശ എന്നുമെന്റെ രക്ഷിതാവിലാകയാൽ - Christking - Lyrics

    Ennasha Ennumente Rakshithavilakayal - എന്നാശ എന്നുമെന്റെ രക്ഷിതാവിലാകയാൽ


    1 എന്നാശ എന്നുമെന്റെ രക്ഷിതാവിലാകയാൽ
    എന്നാശപോലവൻ വന്നെന്നെ ചേർത്തുകൊള്ളുമെ
    എന്റെ വല്ലഭൻ എനിക്കു നല്ലവൻ

    2 വെറും മുള്ളുകൾക്കിടയിൽ നല്ല താമരപോലെ
    ചെരു കന്യകമാർ തൻ നടുവിൽ എൻ പ്രിയനിതാ
    ചന്ദ്രതുല്യമായ് ശോഭിച്ചീടുന്നു;- എന്നാ

    3 കാട്ടുമരങ്ങൾ നടുവിൽ നല്ല നാരകംപോലെ
    കൂട്ടുസഖിമാർ നടുവിലായ് എൻ പ്രിയനിതാ
    സന്തോഷത്തോടെ വാസം ചെയ്യുന്നു;- എന്നാ

    4 എൻഗദി മുന്തിരിത്തടങ്ങൡ വിലസീടും
    മൈലാഞ്ചീ പൂങ്കുലയ്ക്കു തുല്യനെന്റെ വല്ലഭൻ
    സൗരഭ്യവാസന തൂകിടുന്നിതാ;-എന്നാ

    5 എന്നോടുകൂടെ പാർത്തിരുന്ന പ്രാണവല്ലഭൻ
    എന്നോടു വേർപെട്ടെങ്ങോപോയ് മറഞ്ഞുനില്ക്കുന്നു
    എന്റെ പ്രിയനെ നിങ്ങൾ കണ്ടുവോ;- എന്നാ

    6 എന്റെ മേലവൻ പിടിച്ചിടുന്ന സ്നേഹത്തിൻ കൊടി
    എന്റെ പ്രിയനെന്നിൽനിന്നെടുക്കയില്ലൊരിക്കലും
    അതാ കേൾക്കുന്നു പ്രിയന്റെ സ്വരം;- എന്നാ

    7 ചെറുമാനിനും കലയ്ക്കുമൊത്തപോലെയെൻ പ്രിയൻ
    ചെറു കുന്നുമലകൾ ചാടിയോടി കുതിച്ചുവരുന്നിതാ
    നോക്കിടുന്നിതാ കിഌവാതിൽവഴി;- എന്നാ


    1 Ennaasha Ennumente Rakshithavilakayal
    Ennaashapolavan Vannenne Cherthukollume
    Ente Vallabhan Enikku Nallavan

    2 Verum Mullukalkkidayil Nalla Thamarapole
    Cheru Kanyakamaar Than Naduvil en Priyanitha
    Chandra’thulyamay Shobhicheedunnu;- Ennaa

    3 Kaattumarangal Naduvil Nalla Naarakampole
    Koottusakhimaar Naduvilaay en Priyanitha
    Santhoshathode Vaasam Cheyyunnu;- Ennaa

    4 Engadi Munthirithadangalil Vilaseedum
    Mailanjche Pookulakku Thulyanente Vallabhan
    Saurabhya’vaasana Thookidunnithaa;- Ennaa

    5 Ennodukoode Parthirunna Pranavallabhan
    Ennodu Verpett’engopoy Maranju Nilkkunnu
    Ente Priyane Ningal Kanduvo;- Ennaa

    6 Ente Melavan Pidichidunna Snehathin Kodi
    Ente Priyanennil’ninnedukkayillorikkalum
    Athaa Kelkkunnu Priyante Svaram;- Ennaa

    7 Cherumaaninum Kalakkumothapoleyen Priyan
    Cheru Kunnumalakal Chadiyodi Kuthichuvarunnitha
    Nokkidunnithaa Kilivaathil Vazhi;- Ennaa...



    Ennasha Ennumente Rakshithavilakayal - എന്നാശ എന്നുമെന്റെ രക്ഷിതാവിലാകയാൽ Ennasha Ennumente Rakshithavilakayal - എന്നാശ എന്നുമെന്റെ രക്ഷിതാവിലാകയാൽ Reviewed by Christking on April 24, 2020 Rating: 5

    No comments:

    Powered by Blogger.