Enneshu Nathhan Varume - എന്നേശുനാഥൻ വരുമെ - Christking - Lyrics

    Enneshu Nathhan Varume - എന്നേശുനാഥൻ വരുമെ


    എന്നേശുനാഥൻ വരുമെ
    രാജാധിരാജനായ് ഒരുനാൾ
    ന്യായാധിപാലകൻ താൻ(2)
    പ്രഭാവമോടെ വരുമേ

    അവൻ അധിപതിയായിനി വരുമ്പോൾ
    തരും പ്രതിഫലം തൻ നീതിപോലെ
    വരും പുതുമയിൻ പുലരീനാദം(2)
    തിരുജനങ്ങളിൽ പ്രത്യാശഗാനം

    1 ഭൂവിൻ അധിപതിയായോൻ
    വാണിടും പാലകനായി
    കാലത്തിൻ തികവിൽ വരുവാൻ
    ലോകത്തെ ഭരണം ചെയ്യും;- എന്നേശു...

    2 മാനവജാതിയെ സർവ്വം
    മാറ്റം വരാതുള്ള വചനം
    മാറ്റും ഇരുപക്ഷത്തേക്കും
    ഇടയൻ തൻ ആടിനെപ്പോൽ;- എന്നേശു…

    3 കാലങ്ങൾ തീർന്നിടും മുന്നേ
    വേലകൾ തീർത്തു നാം വേഗം
    ശുദ്ധസിംഹാസന മുന്നിൽ
    ശുദ്ധമായ് നിന്നിടാനൊരുങ്ങാം;- എന്നേശു...


    English

    Enneshu Nathhan Varume - എന്നേശുനാഥൻ വരുമെ Enneshu Nathhan Varume - എന്നേശുനാഥൻ വരുമെ Reviewed by Christking on May 15, 2020 Rating: 5

    No comments:

    Powered by Blogger.