Ennu Varum Eppol Varum - എന്നു വരും എപ്പോൾ - Christking - Lyrics

    Ennu Varum Eppol Varum - എന്നു വരും എപ്പോൾ


    എന്നു വരും എപ്പോൾ വരും പോയതുപോലെൻ മണവാളൻ
    എത്രനാളായ് കാത്തിരുന്നെൻ കൺകളിതാ മങ്ങിടുന്നേ

    1 എതിർ ക്രിസ്തുക്കൾ എഴുന്നേറ്റപ്പോൾ തൻ വരവേ എന്നുണർന്നു ഞാൻ
    അതു നേരത്തും കണ്ടില്ല അരുമയുള്ള എൻ മണവാളനെ;- എന്നു

    2 മഹായുദ്ധ സമയത്തെല്ലാം തൻ വരവെന്നുണർന്നു ഞാൻ
    ഹാ ഇനി ഞാനെന്നു കാണും കുരിശിൽ ജീവൻ വെടിഞ്ഞവനെ;- എന്നു

    3 കഷ്ടത്തിൽ നിനച്ചു ഞാൻ മണവാളൻ വരുന്നെന്ന്
    കഷ്ടമേറ്റ കരുണേശനെൻ കരച്ചിൽ തീർപ്പാൻ എന്നു വരും;- എന്നു

    4 ഇതുപോലെ വെണ്മയുള്ള മണവാളനാരുമില്ല
    പതിനായിരം പേർകളിൽ അതിശ്രേഷ്ഠമണവാളനെ;- എന്നു


    Ennu Varum Eppol Varum Poyathupolen Manavalan
    Ethranalay Kathirunnen Kankalitha Mangidunne

    1 Ethir Kristhukkal Ezhunnettappol Than Varave Ennunarnnu Njaan
    Athu Nerathum Kandilla Arumayulla en Manavalane;- Ennu

    2 Mahayudha Samayathellam Than Varavennunarnnu Njaan
    Ha Ini Njanennu Kanum Kurishil Jevan Vedinjavane;- Ennu

    3 Kashdathil Ninachu Njaan Manavalan Varunnenne
    Kashdametta Karuneshanen Karachil Therppan Ennu Varum;- Ennu

    4 Ithupole Venmayulla Manavalanarumilla
    Pathinayiram Perkalil Athishreshdamanavalane;- Ennu



    Ennu Varum Eppol Varum - എന്നു വരും എപ്പോൾ Ennu Varum Eppol Varum - എന്നു വരും എപ്പോൾ Reviewed by Christking on June 11, 2020 Rating: 5

    No comments:

    Powered by Blogger.