Ennullame Sthuthika Nee Yahovaye - എന്നുള്ളമേ സ്തുതിക്ക നീ യഹോവയെ നിരന്തരം - Christking - Lyrics

    Ennullame Sthuthika Nee Yahovaye - എന്നുള്ളമേ സ്തുതിക്ക നീ യഹോവയെ നിരന്തരം


    1 എന്നുള്ളമേ സ്തുതിക്ക നീ യഹോവയെ നിരന്തരം
    നിന്നല്ലലാകെ നീക്കി നിന്നെ സ്വന്തമായണച്ചതാൽ
    ആനന്ദഗീതമേകിടാം
    നന്ദിയാൽ വണങ്ങിടാം-അവൻ പാദം

    എന്നന്തരംഗമെ അവന്റെ നന്മകൾ മറപ്പതോ
    എന്നുള്ളമേ സ്തുതിക്ക നീ യഹോവയെ നിരന്തരം

    2 പാപർണവത്തിലാധിയോടലഞ്ഞുഴന്ന പാപിയെ
    കോപാഗ്നിയിൽ പതിക്കുവാനടുക്കലായ ദോഷിയെ
    തിരഞ്ഞണഞ്ഞ നാഥനെ
    മനം തെളിഞ്ഞു മോദമായ്-സ്തുതിച്ചിടാം

    3 ശുദ്ധാത്മദാനമേകി സ്വർഗ്ഗഭാഗ്യമേയിഹത്തിലും
    ചിത്തേ നിറഞ്ഞ നീതിയും സമാനമറ്റ ശാന്തിയും
    സമ്മോദവും പകർന്നു താൻ
    പ്രത്യാശയും വളർത്തി താൻ സ്തുതിച്ചിടാം

    4 കഷ്ടങ്ങളെത്രയേറിലും കലങ്ങിടാതെ നിത്യവും
    ദുഷ്ടന്റെ ഘോരദ്യഷ്ടിയിൽ പതിച്ചിടാതിന്നോളവും
    കണ്ണിൻമണിക്കു തുല്യമായ്
    എണ്ണുന്നതിനു തക്കതായ് സ്തുതിച്ചിടാം

    5 രോഗത്തിനേറ്റ വൈദ്യനാമവൻ നിനക്കനാരതം
    വായ്ക്കുന്ന നന്മകൾക്കൊരന്തമില്ല തൻ ദയാപരം
    കാക്കുന്നു വൻകൃപാകരം
    ചേർക്കില്ല തെല്ലൊരാമയം-സ്തുതിച്ചിടാം


    1 Ennullame Sthuthika Nee Yehovaye Nirandharam
    Ninnallalake Neeki Nine Swondamayanachathal
    Aananda Geethamekidam
    Nandiai Vanangidam-avan Padham

    Ennandharangame Avante Nanmakal Marappatho!
    Ennullame Sthuthika Nee Yehovaye Nirandharam

    2 Paparnavathi'lathiodalanjuzhanna Papiye
    Kopagniyil Pathikuvanadukalaya Dhoshiye
    Thirnajananja Nathane
    Manam Thelinju Modhamai Sthuthichidam

    3 Suthalamdhanameki Sworga Bhagyameihathilum
    Chithe Niranja Neethiyum Samanamatta Sandhiyum
    Sammodhavum Pakarnnu Than
    Prethyasayum Valarthi Than Sthuthichidam

    4 Kashtangal Ethrayerilum Kalangidathe Nithyavum
    Dhushtante Kora Drushtiyil Pathichidathinnolavum
    Kanninmaniku Thullyamai
    Ennu'nnathinu Thakathai Sthuthichidam

    5 Rogathinettam Vaidhyanamavan Ninakanaratham
    Vaikunna Nanmakalk Orandhamilla Than Dayaparam
    Kakunnu Van Krupakaram
    Cherkilla Thelloramayam Sthuthichidam



    Ennullame Sthuthika Nee Yahovaye - എന്നുള്ളമേ സ്തുതിക്ക നീ യഹോവയെ നിരന്തരം Ennullame Sthuthika Nee Yahovaye - എന്നുള്ളമേ സ്തുതിക്ക നീ യഹോവയെ നിരന്തരം Reviewed by Christking on June 11, 2020 Rating: 5

    No comments:

    Powered by Blogger.