Azhalinte Alayazhiyil - അഴലിന്റെ അലയാഴിയിൽ | Ft. Gowry Lekshmi - Christking - Lyrics

    Azhalinte Alayazhiyil - അഴലിന്റെ അലയാഴിയിൽ | Ft. Gowry Lekshmi


    അഴലിന്റെ അലയാഴിയിൽ ഞാൻ
    ഉഴലുന്ന നേരങ്ങളിൽ
    മനതാരിൽ കനലുകൾ എരിഞ്ഞീടവെ
    മിഴിനീരിൽ നോവുകൾ പൊഴിഞ്ഞീടവെ
    അലിവോടെ കനിവോടെ അരികിലെത്തി
    ആർദ്രതയോടെന്നെ ചേർത്തണച്ചു

    യേശുവേ അങ്ങയെപ്പോലെ മറ്റാരുമില്ലേ
    പ്രിയനേ അങ്ങല്ലാതെനിക്കാരുമില്ലേ

    കൂരിരുൾ തിങ്ങും താഴ്‌വരയിൽ
    കൂട്ടിനായി ആരാരും ഇല്ലെങ്കിലും
    കൂടെപ്പിറപ്പുകൾ കൂട്ടുകാരും
    കണ്ടിട്ടും കാണാതെ പോയിടുമ്പോൾ
    കൂടെ നടപ്പാൻ കൂടെ വസിക്കാൻ
    കൂട്ടിനായി അങ്ങെന്റെ കൂടെ വരും

    കാൽവറി ക്രൂശിൽ പിടഞ്ഞവനെ
    കാൽകരം ആണിമേൽ തറച്ചവനെ
    കഷ്ടങ്ങൾ നിന്ദകൾ ഏറ്റവനെ
    കൈപ്പുനീർ എനിക്കായ് കുടിച്ചവനെ
    കഷ്ടം സഹിപ്പാൻ കണ്ണീർ തുടപ്പാൻ
    ക്രൂശിതൻ യേശു എൻ കൂടെ ഉണ്ട്


    Azhalinte alayaazhiyil njan
    Uzhalunna nerangalil
    Manathaaril kanalukal erinjeedave
    Mizhineeril novukal pozhinjeedave
    Alivode kanivode arikilethi
    Aardhrathayodenne cherthanachu

    Yesuve angayepole mattarumille
    Priyane angallathenikarumille

    Koorirul thingum thazhvarayil
    Koottinayi aararum illenkilum
    Koodepirappukal koottukarum
    Kanditum kanathe poyidumbol
    Koode nadappan koode vasippan
    Koottinayi angente koode varum

    Kalvari krusil pidanjavane
    Kaalkaram aanimel tharachavane
    Kashtangal ninnakal ettavane
    Kayippunirenikayi kudichavane
    Kashtam sahippan kanneer thudappan
    Krushithan yesu en koode unde



    Azhalinte Alayazhiyil - അഴലിന്റെ അലയാഴിയിൽ | Ft. Gowry Lekshmi Azhalinte Alayazhiyil - അഴലിന്റെ അലയാഴിയിൽ | Ft. Gowry Lekshmi Reviewed by Christking on December 12, 2020 Rating: 5

    No comments:

    Powered by Blogger.