Aashrayam - കാരുണ്യത്തിൻ | Robinson Shalu - Christking - Lyrics

    Aashrayam - കാരുണ്യത്തിൻ | Robinson Shalu


    കാരുണ്യത്തിൻ ഉറവിടമാകും
    എന്നേശു നാഥനവൻ - എൻ്റെ
    കണ്ണുനീർ തൂകിടും വേളകളിൽ
    തൃക്കയ്യിൽ താങ്ങുന്നതാൽ

    എൻ്റെ ആശ്രയം യേശുവിലായ്
    എൻ്റെ മോദം തൻ കരുതലിലായ്
    നന്ദി ഞാൻ ചൊല്ലീടും സ്തുതി മുഴക്കീടും
    വഴി നടത്തും കൃപയ്ക്കായി - എന്നെ
    വഴി നടത്തും കൃപയ്ക്കായി

    നാൾ തോറും ഭാരങ്ങൾ വഹിക്കുന്നവൻ
    ഒരു നാളും കൈവിടാത്തവൻ - അവൻ
    വാക്കുമാറാ വിശ്വസ്തൻ, സ്നേഹിതൻ
    താങ്ങി നടത്തും കരത്താൽ

    സത്യത്തിൻ പാതയിൽ നിലനില്ക്കുവാൻ
    ശക്തി എന്നിൽ നിറയ്ക്കും - ദിവ്യ
    തേജസ്സിൻ പാതയിൽ മുന്നേറുവാൻ
    നാഥൻ താൻ കൂടെയുണ്ട്


    Kaarunyathin uravidamaakum
    Enneshu naadhanavan - Ente
    Kannuneer thookidum velakalil
    Thrukkaiyyil thaangunnathaal

    Ente aashrayam yeshuvilaai
    Ente modam than karuthalilaai
    Nanni njan chollidum sthuthi muzhakkidum
    Vazhi nadathum krupakkaai - Enne
    Vazhi nadathum krupakkaai

    Naalthorum bhaarangal vahikkunnavan
    Oru naalum kai vidaathavan - Avan
    Vaakku maaraa vishwasthan snehithan
    Thaangi nadathum karathaal

    Satyathin paathayil nilanilkkuvaan
    Shakthi ennil nirakkyum - Divya
    Thejassin paathayil munneruvaan
    Naadhan thaan koodeyund.


    Aashrayam - കാരുണ്യത്തിൻ | Robinson Shalu Aashrayam - കാരുണ്യത്തിൻ | Robinson Shalu Reviewed by Christking on April 04, 2021 Rating: 5

    No comments:

    Powered by Blogger.