Daivame Nin Sannidhiyil - ദൈവമേ നിൻ | Nithya Mammen - Christking - Lyrics

Daivame Nin Sannidhiyil - ദൈവമേ നിൻ | Nithya Mammen


ദൈവമേ നിൻ സന്നിധിയിൽ
ഇന്നു ഞാൻ ഉണർന്നിരിക്കും
നിന്‍റെ കൺകളിൽ നോക്കി നിൽക്കും
നിന്‍റെ സ്നേഹം ഞാൻ ഓർത്തിരിക്കും

നിന്‍റെ കരുണാർദ്രമാം മുഖമിന്നും
കണ്ണിനുള്ളിലെ കണ്ണാൽ ഞാൻ കണ്ടു
നിന്‍റെ സ്നേഹാർദ്രമാം സ്വരമിന്നും
കാതിനുള്ളിലെ കാതാൽ ഞാൻ കേട്ടു
എന്‍റെ യേശുവേ നീ മാത്രം മതി
എന്നും കാത്തുവയ്ക്കാനീ സ്നേഹം മതി
നിന്റെ വീടൊന്നണഞ്ഞാൽ മതി

ഏതുനേരവും നിൻ സ്നേഹമുള്ളിൽ
പ്രാണവായുവായുണ്ടാകണേ
എങ്ങുമങ്ങേ കനിവിൻ കരങ്ങൾ
കൈവിടാതെ നയിച്ചീടണേ
എന്‍റെ യേശുവേ ഞാൻ നിന്‍റെതല്ലോ
നിന്‍റെ ദാനമല്ലോ എന്‍റെ സർവ്വസ്വവും
നിന്‍റെ സമ്മാനമീ ജീവിതം

English


Daivame Nin Sannidhiyil - ദൈവമേ നിൻ | Nithya Mammen Daivame Nin Sannidhiyil - ദൈവമേ നിൻ | Nithya Mammen Reviewed by Christking on November 24, 2023 Rating: 5

No comments:

Powered by Blogger.