Aadhithyan udhicheedunna - ആദിത്യൻ ഉദിച്ചീടുന്ന ദേശങ്ങളിലെല്ലാം യേശു - Christking - Lyrics

Aadhithyan udhicheedunna - ആദിത്യൻ ഉദിച്ചീടുന്ന ദേശങ്ങളിലെല്ലാം യേശു


1 ആദിത്യൻ ഉദിച്ചീടുന്ന
ദേശങ്ങളിലെല്ലാം യേശു
അന്തമില്ലാത്തൊരു രാജ്യം
സ്ഥാപിച്ചു വാഴും എന്നേക്കും

2 നാനാ ദേശക്കാരെല്ലാരും
തൻ സ്നേഹത്തിൽ സ്തുതിപാടും
പൈതങ്ങൾക്കൂടെ ഘോഷിക്കും
വിശേഷമാം തൻ നാമത്തെ

3 യാചനകൾ സ്തോത്രമെല്ലാം
തൻ നാമത്തിൽ ഉയർന്നീടും
നാനാജനം വണങ്ങീടും
രാജാധിരാജൻ കർത്തനെ

4 വേദനക്ളേശം പാപവും
പോകും അശേഷം എന്നേക്കും
സ്വാതന്ത്രം ഭാഗ്യം പൂർണ്ണത
എല്ലാവർക്കും ലഭിച്ചീടും

5 ലോകർ വരട്ടെ തൻ മുൻപിൽ
സ്തുതി സ്തോത്രത്തോടു കൂടെ
മേൽ ലോകസൈന്യം പാടട്ടെ
ഭൂമി ചൊല്ലീടട്ടെ ‘ആമേൻ’


1 Aadhithyan Udhicheedunna
Dheshangalil Ellaam Yeshu
Anthamillathoru Raajyam
Sathapichu Vaazhum Ennekkum

2 Naanaa Dhesakkarallarum
Than Snehathil Sthuthi Paadum
Paithangal Koodey Ghoshikkum
Visheshamaam Than Naamathe

3 Yaachanakal Sthothramellam
Than Naamathil Uyarnneedum
Naana Janam Vanangeedum
Rajaadhi Rajan Karthane

4 Vedana Klesham Paapavum
Poakum Ashesham Ennekkum
Swathanthriyam, Bhagyam Poornatha
Ellavarkkum Labhicheedum

5 Loakar Varattey Than Munpil
Sthuthi Sthothrathoadu Koodey
Mel Lokasainayam Paadattey
Bhoomi Cholledattey ‘aamen’

Aadhithyan udhicheedunna - ആദിത്യൻ ഉദിച്ചീടുന്ന ദേശങ്ങളിലെല്ലാം യേശു Aadhithyan udhicheedunna - ആദിത്യൻ ഉദിച്ചീടുന്ന ദേശങ്ങളിലെല്ലാം യേശു Reviewed by Christking on January 11, 2020 Rating: 5

No comments:

Powered by Blogger.