Aameen Aameen Ennarthu Padi - ആമേൻ ആമേൻ എന്നാർത്തു പാടി - Christking - Lyrics

    Aameen Aameen Ennarthu Padi - ആമേൻ ആമേൻ എന്നാർത്തു പാടി


    ആമേൻ ആമേൻ എന്നാർത്തു പാടി
    ദൈവകുഞ്ഞാടിനെ ആരാധിക്കാം (2)

    1 വീണ്ടെടുക്കപ്പെട്ട കൂട്ടമെ
    രക്ഷാ ദാനമെന്നാർത്തിടുക
    ഈ ലോക ക്ളേശങ്ങൾ തീർന്നിടുമേ
    ദൈവസന്നിധിയിൽ നിന്നിടുമേ;- ആമേൻ...

    2 കുഞ്ഞാട്ടിൻ രക്തത്തിൽ ശുദ്ധർ നാം
    വെൺനിലയങ്കി ധരിച്ചിടുമേ
    കയ്യിൽ കുരുത്തോലയേന്തി നാമും
    സ്തുതിയും മഹത്വവും അർപ്പിക്കുമേ;- ആമേൻ...

    3 ജീവജല ഉറവയിൽ നിന്നും
    നിത്യം പാനം ചെയ്യുന്നതാൽ
    ദാഹം വിശപ്പുമങ്ങോട്ടുമില്ല
    വെയിലും ചൂടും നമ്മെ തളർത്തുകയില്ല;- ആമേൻ...

    4 ദുഖത്തിൻ കണ്ണീർ കണങ്ങൾ
    മണിമുത്തായി തീർന്നിടുമ്പോൾ
    ഹല്ലേലുയ്യാ പാടി സ്തുതിച്ചിടുമേ
    ദൈവകുഞ്ഞാടിനെ ആമേദത്തോടെ;- ആമേൻ...


    Aameen Aamen Ennarthu Padi
    Daiva’kunjadine Aaradikam

    1 Veendedukapetta Kuttame
    Raksha Danamennorthiduka
    Ie Loka Keshangal Thernnidume
    Daiva Sannidiyil Ninnidume

    2 Kunjattin Rakthathil Shudhar Nam
    Vennilayanki Dharichidume
    Kayyil Kurutholayenthi Namum
    Sthuthiyum Mahathavum Arppikume

    3 Jeeva’jala Uravayil Ninnum
    Nityam Panam Cheyunnathal
    Daham Vishappumangottumilla
    Veyilum Chudum Namme Thalarthukilla

    4 Dukathin Kanner Kanangal
    Manimuttayi Thernnidumpol
    Halleluyah Padi Sthuthichidume
    Daiva’kunjadine Aamodathode



    Aameen Aameen Ennarthu Padi - ആമേൻ ആമേൻ എന്നാർത്തു പാടി Aameen Aameen Ennarthu Padi - ആമേൻ ആമേൻ എന്നാർത്തു പാടി Reviewed by Christking on February 20, 2020 Rating: 5

    No comments:

    Powered by Blogger.